കേരളത്തിന്റെ സ്പെഷ്യലായി മാറിയ തന്തൂരിച്ചായ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 7, 2018

ചായ പ്രേമികളുടെ ഒരു സ്പെഷ്യൽ ഇനമായി മാറിയിരിക്കുകയാണ് തന്തൂരിച്ചായ. നല്ല കനലിൽ പൊള്ളുന്ന മൺകലത്തിൽ പാകപ്പെടുത്തിയെടുക്കുന്ന ചായ കുടിച്ചിട്ടുണ്ടോ? ഈ ചായയുടെ പേരാണ് തന്തൂരിച്ചായ!…ഇതാരാപ്പാ ഈ തന്തൂരിച്ചായ കണ്ടു പിടിച്ചതെന്നാണോ ആലോചിക്കുന്നത്…പൂനയിലെ ചായ് ലാ എന്ന കൊച്ചു ചായക്കടയിൽ പ്രമോദ് ബാങ്കർ, അമോൽ രാജ്ഡിയോ എന്നീ സുഹൃത്തുക്കളാണ് തന്തൂരിച്ചായയെന്ന കിടു ആശയം കൊണ്ടു വരുന്നത്. ഇവരുടെ മുത്തശ്ശിമാരിൽ നിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്നും പറയാം.

സമൂഹമാധ്യമങ്ങളിൽ ചായകുടിച്ചവരുടെ ചൂടൻ അഭിപ്രായങ്ങൾ വന്നതോടെ തന്തൂരിച്ചായയങ്ങ് വൈറലായി!. ചായക്കൂട്ട് തയാറാക്കുന്നത് തന്തൂരി അടുപ്പിൽ വച്ചു ചുട്ട മൺകലത്തിൽ പാതി പാകമായ ചായ ഒഴിച്ചാണ് തന്തൂരിച്ചായ തയാറാക്കുന്നത്. കനലിൽ ചൂടാക്കിയ മണർകലത്തിലേക്കു ചായ ഒഴിക്കുമ്പോൾ തിളച്ചുമറിയുന്നതാണ് ഇതിന്റെ മാജിക്. ഇതോടെ ചായ പൂർണമായും പാകമാകും. മൺകലത്തിൽ പാകം ചെയ്യുന്നതുകൊണ്ടു തന്നെ ഇതിന് പ്രത്യേക രുചിയാണ്.ഇരുപത് രൂപയാണ് ഈ ചായയ്ക്ക് വില.

×