Advertisment

തനിമ ഒരുമ കൂട്ടായ്മ കാമ്പയിന്‍ വിജയിപ്പിക്കുക

New Update

ജിദ്ദ: ;കേരള നദുവത്തുല്‍ മുജാഹിദിന്‍സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 'തനിമ ഒരുമ കൂട്ടായ്മ'യുടെ ഭാഗമായി സൌദിയില്‍ ദ്ധൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുവാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശിയ അടുഹോക്ക് സമിതി റിയാദ് കൂടിയ യോഗം തിരുമാനിച്ചു. ദമ്മാമ്മിൽ അൽ ഖോബാർ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ നവംബര്‍ 16 നും, നവംബര്‍ 22 ന് റിയാദ് ദാറുല് ഫുർഖാൻ ഓഡിറ്റോറിയത്തിലും ജിദ്ധയിൽ ജാമിയഴിൽ ജാലിയാത്തിന്റെ ശബാബിയ ഓഡിറ്റോറിയത്തിലും വെച്ച് വളെരെ വിപുലമായി നടത്തുവാനാണ് റിയാദിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്

publive-image

സമ്മേളനങ്ങള്‍ നാട്ടിലെയും സൌദിയിലെയും പ്രമുഖ പന്ധിതരെയും, ശൈഖുമാരെയും നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട്നടത്തുന്നതിനും കേമ്പയിന്‍ കാല സമയത്ത് സൗദിയിലെ വിവിധ സെന്ററുകളില്‍ മത രാഷ്ട്രിയ സാമുഹ്യ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുവൈവിധ്യ മാര്‍ന്ന പരിപാടികള്‍നടത്തുന്നതിനും തിരുമാനിച്ചു. അബുബക്കര്‍ മേഴത്തുര്‍,ഹബീബ് റഹമാന്‍,അജ്മല്‍ മദനി,കബീര്‍ ലഫി,ജലാലുദ്ധിന്‍, മുജിബ് അബ്ദുല്‍ ഗഫൂര്‍,അന്‍വര്‍ ,മുജിബ് തൊടികപ്പുലംതുടങ്ങിയവര്‍ സംസാരിച്ചു ചെയര്‍മാന്‍ കുഞ്ഞഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍ വിനര്‍ അബ്ബാസ് ചെമ്പന്‍ സ്വാഗതവും ഗള്‍ഫ് കോഡിനേറ്റര്‍ ഡോക്ടര്‍ ഫാറുഖ് നന്ദിയും പറഞ്ഞു

Advertisment