Advertisment

തനിമ, ഒരുമ,കൂട്ടായ്‌മ" സൗദി മധ്യ പ്രവിശ്യ ഉദ്‌ഘാടനം 22 ന് റിയാദിൽ

author-image
admin
Updated On
New Update

റിയാദ് : "തനിമ, ഒരുമ, കൂട്ടായ്‌മ" കെ എൻ എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സൗദി അറേബ്യ മധ്യ മേഖല ക്യാമ്പയിൻ ഉദ്‌ഘാടനം 22 ന് വ്യാഴാഴ്ച്ച റിയാദ് അസീസിയ ദാറുൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം കെ എൻ എം സംസ്ഥാന സെക്രട്ടറി എം. അബ്‌ദു റഹ്‌മാൻ സലഫി ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നിർവഹിക്കും. നാട്ടിലും സൗദിയിലുമുള്ള പണ്ഡിതരും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

Advertisment

publive-image

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്ന പ്രോഗ്രാമിൽ റിയാദിന്റെ വിവിധ മേഖലകളിൽ നിന്നും വാഹന സൗകര്യവും ഏർപെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി അബ്ദുൽ ഖയ്യൂം ബുസ്‌താനി (ചെയർമാൻ) എം.ഐ അബ്‌ദുൽ ഹമീദ് സുല്ലമി (ജന.കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

അഡ്വ.അബ്ദുൽ ജലീൽ, അബ്‌ദു റഹ്‌മാൻ മദീനി,മുജീബ് എടവണ്ണ, ശൈഖ് മുജീബ്, മുഹമ്മദലി എ പി, നൂറുദ്ധീൻ (വൈസ് ചെയർമാൻമാർ) , അബ്‌ദു റസാഖ് സ്വാലാഹി, സാജിദ് കൊച്ചി, അബൂബക്കർ എടത്തനാട്ടുകര (ജോ. കൺവീനർമാർ) , മുജീബ് തൊടിയപ്പുലം, നാസർ റ്റി.കെ (ഫിനാൻസ്) , ശംസീർ ചെറുവാടി, മുജീബ് ഇരുമ്പുഴി (പബ്ലിസിറ്റി) , അർശുൽ അഹ്‌മദ്‌, സകരിയ കോഴിക്കോട് (പ്രിന്റിങ്) , സഅദുദ്ദീൻ സ്വലാഹി, നൗഷാദ് മടവൂർ (പ്രോഗ്രാം) , റഷീദ് വടക്കൻ, വഹാബ് പാലത്തിങ്ങൽ (വളണ്ടിയർ) , ഷംസുദ്ദീൻ പുനലൂർ, ഹനീഫ് മാസ്റ്റർ (സ്റ്റേജ്) , കെ ഐ ജലാൽ , മജീദ് തൊടിയപ്പുലം (റിസപ്‌ഷൻ) , അബ്ദുൽ അസീസ് കോട്ടക്കൽ, അമീർ അരൂർ (ഫുഡ്) , ബഷീർ പുളിക്കൽ, മുനീർ അരീക്കോട് (റെക്കോർഡിങ്) , സുബൈർ കെ.എം, സകീർ ഹുസൈൻ തിരുവനന്തപുരം (ട്രാൻസ്പോർട്ടേഷൻ) എന്നിവർ വിവിധ സബ് കമ്മറ്റികള്‍ക്ക് നേതൃത്വം നൽകും.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ അബ്ദുറസാഖ് സലാഹി അദ്ധ്യക്ഷത വഹിച്ചു. ബഷീർ സ്വലാഹി, സഅദുദ്ദീന്‍, സ്വലാഹി, നജീബ് സ്വലാഹി, സാജിദ് കൊച്ചി തുടങ്ങിയവർ പ്രസംഗിച്ചു.നൗഷാദ് മടവൂർ സ്വാഗതവും അബൂബക്കർ എടത്തനാട്ടുകര നന്ദിയും പറഞ്ഞു. വിശദവിവരങ്ങൾക്ക്: 050 165 6320, 054 151 6988, 0507958267, 0552982573.

Advertisment