Advertisment

തറവാട് കുടുംബ കുട്ടായ്മ പതിമൂന്നാം വാര്‍ഷികം ഗോപിനാഥ് മുതുകാട് മുഖ്യഅതിഥി.

author-image
admin
Updated On
New Update

റിയാദ് : കലാസാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായ റിയാദിലെ തറവാട് കുടുംബ കൂട്ടായ്മ പതിമൂന്നാം വാർഷികം 'സർഗനിശ 2019' റിയാ ദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിനു സമീപമുള്ള എമ്പ്രത്തൊർ ആഡിറ്റോറിയത്തിൽ ഏപ്രിൽ 26 -o തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ വിപുലമായ കലാപ രിപാടികളോടെ ആഘോഷിക്കുന്നു.

Advertisment

publive-image

പ്രസ്തുത പരിപാടിയിൽ ലോക പ്രശസ്ത മജീഷ്യനും പ്രചോദക പ്രസംഗികനുമായ പ്രൊ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുന്നു. ചടങ്ങിൽ വെച്ച് തറവാടിന്റെ ബെസ്റ്റ് പബ്ലിക് ഒബ്സെർവർ അവാർഡ് പ്രൊ: മുതുകാടിനു സമ്മാനിക്കും. വൈവിധ്യമാർന്ന കലാപരിപാടികളാണ് തറവാട് സർഗനിശ 2019' ൽ അണിയിച്ചൊരുക്കുന്നത്.

publive-image

തറവാട്ടിലെ കുരുന്നുകളും മുതിർന്നവരുമായ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ ആർട് ഗ്യാലറി, കേരളത്തനിമ വിളിച്ചോതുന്ന 'മ മ മലയാളം' കൊച്ചുകുരുന്നുകളുടെ മഴവിൽ കൂട്ടം, ഇന്ത്യൻ സൈന്യത്തിനുള്ള ആദരമായി 'ഉണ്ണി വന്ന ദിവസം' എന്ന ലഘു നാടകം, പ്രൊ. ഗോപിനാഥ് മുതുകാടിന്റെ “മോൾഡിങ് മൈൻഡ്‌സ് മാജിക്കലി” എന്ന സംവേദനാല്മക പരിപാടി, തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Advertisment