Advertisment

തറയിൽ കുടുംബ സംഗമം ആഗസ്റ്റ് 5 ന്

author-image
admin
Updated On
New Update

തൃശ്ശൂര്‍:  ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ തറയിൽ ഫാമിലി അസോസിയേഷൻ സംഘടിപ്പിക്കുന്ന കുടുംബ സംഗമം "കുടുംബത്തോടൊപ്പം", ആഗസ്ത്‌ 5-ന്‌ നടക്കും. രാവിലെ 9 മണി മുതൽ വൈകീട്ട്‌ 5 മണി വരെ ചെന്ത്രാപ്പിന്നി ഈസ്റ്റ്‌ എം എച്ച്‌ എം ഹാളിൽ വെച്ചാണ്‌ പരിപാടി. കുട്ടികളുടെ കലാ - കായിക മത്സരങ്ങളും, കുടുംബ ചരിത്ര വിവരണവും ഉണ്ടായിരിക്കും. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ 'ഫാമിലി ട്രീ' ചടങ്ങിൽ പ്രകാശനം ചെയ്യും.

Advertisment

publive-image

തറയിൽ ഫാമിലി അസോസിയേഷൻ യു എ ഇ കമ്മിറ്റി പ്രസിഡന്റ്‌ റിയാസ്‌ ചെന്ത്രാപ്പിന്നി അദ്ധ്യക്ഷനായിരിക്കും. കാദർ യൂസഫ്‌, ടി കെ ഇബ്രാഹിം, ടി കെ സുലൈമാൻ, ബഷീർ, ടി എസ്‌ സിദ്ധീക്ക്‌, ടി ബി ഷമീർ തുടങ്ങിയവർ പ്രസംഗിക്കും.

 

Advertisment