ജിദ്ദ : ജിദ്ദയിലെ താഴേക്കോട്ടുകാരുടെ വാട്‌സപ്പ് കൂട്ടായിമയായ താഴേക്കോട് സൗഹൃദ കൂട്ടം 'നൊസ്റ്റു -2019 എന്നപേരില്‍ വില്ല നൈറ്റ് സംഘടിപ്പിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല കലാ കായിക മത്സരങ്ങളും, സൗഹൃദ ഫുട്ബാള്‍, വോളിബോള്‍ മത്സരങ്ങളും നടത്തി. ബാല്യകാല- വിദ്യാഭ്യാസകാല അനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങള്‍ പങ്കുവെച്ചു.
മുപ്പത്തിഏഴ് വര്‍ഷത്തെ പ്രവാസ അനുഭവമുള്ള മുതിര്‍ന്ന ക്യാമ്പ് അംഗം നാലകത്ത് കുഞ്ഞാപ്പ ജിദ്ദയിലെ പഴയകാല ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ജുനൈസ്. പി.കെ, നാസര്‍ അമ്മിനിക്കാട്, സൈദ്. എം.ടി, ജലീല്‍ എന്നിവര്‍ സംഗീതനിശ നിയന്ത്രിച്ചു. അഫ്‌സല്‍ ബാബു മോട്ടിവേഷന്‍ ക്ലാസ് നടത്തി. വോളിബോള്‍ മത്സരത്തില്‍ ടീം അബ്ദുറഹിമാനും, ഫുട്ബാള്‍ മത്സരത്തില്‍ ടീം മുഹ്‌സിനും, നീന്തല്‍ മത്സരത്തില്‍ മുഹമ്മദലി കുളച്ചാലിലും ജേതാക്കളായി.
ജലീല്‍ ചെമ്മല ക്വിസ് മത്സരം നിയന്ത്രിച്ചു. ബഷീര്‍, ഇല്യാസ്, മജീദ് വി. പി, അഫ്‌സല്‍, ബിഷര്‍. പി. കെ, ശാഹുല്‍ ഹമീദ് അമ്മിനിക്കാട്, ശറഫുദ്ധീന്‍ , ഷാലിഖ് കപ്പൂര്‍, ഷൈജാസ് മുതിമണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ അലി ഹൈദര്‍ സ്വാഗതം പറഞ്ഞു. അഷറഫ് പാറങ്ങാടന്‍ നന്ദിയും രേഖപ്പെടുത്തി.