Advertisment

വിശുദ്ധ പരുമല തിരുമേനിയുടെ 117 -ആം ഓർമ്മപ്പെരുന്നാൾ കാന്സസില് ആഘോഷിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങൾ നവംബർ 2,3 തീയതികളിൽ സൈന്റ്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക പള്ളിയിൽ വെച്ച് നടന്നു. ഈ പെരുന്നാൾ, ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ എന്നതിനുപരി ഗ്രീഗോറിയോസ് പള്ളിയുടെ 8-ആം പിറന്നാൾ കൂടിയാണ്.

Advertisment

publive-image

സൈന്റ്റ് ഗ്രീഗോറിയോസ് ചുര്ച്ച് ഓഫ് കൻസാസ് സിറ്റി മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഭാഗമാണ്.ഈ പെരുന്നാളിന് പുതുതായി പട്ടമേറ്റ നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ ഫാദർ തോമസ് പി തോമസ് പ്രധാന കാര്മികത്വവും പള്ളിയുടെ വികാരി ഫാദർ ഡിജു സഖറിയ സഹ കാർമ്മികത്വവും വഹിച്ചു. ഫാദർ തോമസ് പി തോമസ് നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ സൺ‌ഡേ സ്കൂൾ ഡയറക്ടർ കൂടിയാണ്.

publive-image

അദ്ദേഹത്തിന്റെ പത്നിയും സൗത്‌വെസ്റ് ഭദ്രാസനത്തിന്റെ MGOCSM Secretary -യും കൂടിയായ ശ്രീമതി ലിജിൻ തോമസും ആഘോഷങ്ങളിൽ സന്നിഹിതയായിരുന്നു. പെരുന്നാൾ ആഘോഷങ്ങൾ നവംബര് 2 -ആം തിയതി ശനിയാഴ്ച ആറു മണിക്ക് കൊടിയേറി . അതിനോടനുബന്ധിച്ചു സന്ധ്യാപ്രാർത്ഥനയും ഭക്തിനിർഭരമായ ഒരുസന്ദേശവും ഫാദർ തോമസ് പി തോമസ് അച്ചൻ നൽകി.

പെരുന്നാൾ ദിവസമായ നവംബര് 3 -ആം തിയതി ഞായറാഴ്ച ഫാദർ തോമസ് പി തോമസ് വിശുദ്ധ കുർബാന അർപ്പിച്ചു. പള്ളിയുടെ വികാരി ഡിജു സഖറിയ സഹകാർമികത്വം വഹിച്ചു . വിശുദ്ധ കുർബാനക്ക് ശേഷം വിശുദ്ധ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മസൂചകമായി പള്ളിക്കു പ്രദക്ഷിണമായി പെരുന്നാൾ ഘോഷയാത്ര നടത്തപ്പെട്ടു. കൊടിതോരണങ്ങളും മുത്തുക്കുടകളും, ഗാനങ്ങളുമായി ഇടവകഅംഗങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു .

publive-image

ഭക്തിനിർഭരമായ പ്രദക്ഷിണത്തിനു ശേഷം സൈന്റ്റ് ഗ്രീഗോറിയോസ് പള്ളിയിലെ അംഗങ്ങൾ സ്വരുക്കൂട്ടിയ വാഴ്വിന്റെ വിരുന്നിൽ ഇടവക അംഗങ്ങൾ പങ്കെടുത്തു. ഫാദർ തോമസ് പി തോമസ് അച്ചനും അദ്ദേഹത്തിന്റെ പത്നി ലിജിൻ തോമസും പള്ളിയിലെ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് പെരുന്നാൾദിന സന്ദേശങ്ങൾ കൈമാറി.

ഇടവക അംഗങ്ങളുടെ പെരുന്നാൾദിന നേർച്ചകൾ കോട്ടയം ഗാന്ധിനഗർ ആസ്ഥാനമായ കരുണാനിലയത്തിനു സംഭാവനയായി നൽകുന്നതാണ്.കരുണാനിലയം 1993 മുതൽ ദരിദ്രരുടെയും, രോഗികളുടെയും, ഭവനരഹിതരുടെയും സേവനത്തിനായി നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്.ഭക്തിനിർഭരമായ ആഘോഷങ്ങൾക്ക് ശേഷം വിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മധ്യസ്ഥതക്കു വേണ്ടിയുള്ള ഒരു പ്രാര്ഥനയോടൊപ്പം പെരുന്നാൾ കൊടിയിറങ്ങി.

Advertisment