Advertisment

ജിദ്ദ ഗവർണറേറ്റിലെ പലയിടങ്ങളിലും 24 മണിക്കൂർ കർഫ്യൂ ഏര്‍പെടുത്തി.

New Update

ഉത്തരവ് ഇന്ന്‍ ഏപ്രില്‍ നാല് 3 മണി മുതല്‍ നിലവില്‍ വരും

Advertisment

ജിദ്ദ: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജിദ്ദ ഗവർണറേറ്റിലെ പലയിടങ്ങളിലും 24 മണിക്കൂർ കർഫ്യൂവും പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തി. ഇന്ന് മൂന്ന് മണി മുതൽ ഉത്തരവ് നിലവിൽ വന്നു.

publive-image

ജിദ്ദ ഗവർണറേറ്റിലെ ഉലൈൽ, കിലോ 13, കിലോ 14 ശിമാൽ, കിലോ 14 ജുനൂബ്, അൽ ഖുർയാത്, അൽ മഹ്ജർ, പെട്രോമിൻ എന്നീ മേഖലകളിലാണ് കർഫ്യൂവും പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയത്.

ഈ മേഖലകൾ സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്. ഈ മേഖലകളിൽ ഉള്ളവർ പുറത്തേക്ക് പോകാനോ പുറത്ത് നിന്നുള്ളവർക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കാനോ പാടില്ല. നിയമം ലംഘിച്ചാണ് കർശന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.

എന്നാൽ അത്യാവശ്യമായ ഭക്ഷണവും മരുന്നുകളും വാങ്ങുന്നതിന് രാവിലെ ആറു മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പുറത്തിറങ്ങാൻ അനുവാദമുണ്ട്.

0

SHARES

Share

Advertisment