Advertisment

അമ്പതുകാരന് ആദ്യം കുത്തിവെച്ചത് കൊവാക്‌സിൻ പിന്നെ കൊവിഷീൽഡ്; കണ്ണൂരിൽ ഗുരുതര വീഴ്ച; പരാതി

New Update

publive-image

കണ്ണൂർ : കണ്ണൂരിൽ കൊറോണ കുത്തിവെപ്പ് നടത്തിയതിൽ ഗുരുതര വീഴ്ച. ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ച അമ്പതുകാരന് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവെച്ചു. മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിൻ മാറി നൽകിയത്. വാക്‌സിൻ സ്വീകരിച്ച് അമ്പതുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.

ജൂലായ് മൂന്നിനായിരുന്നു സംഭവം. എന്നാൽ രണ്ട് വ്യത്യസ്ത ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ഇയാൾക്ക് മൂന്നാമത് വാക്‌സിൻ ഡോസ് നൽകണോ എന്നത് ശരീരത്തിലെ ആന്റിബോഡി പരിശോധിച്ചതിന് ശേഷം തീരുമാനിക്കും. അമ്പതുകാരൻ നൽകിയ പരാതിയിൽ മൂന്നംഗ മെഡിക്കൽ സംഘം അന്വേഷണം നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

NEWS
Advertisment