മഹാനടി കാണുന്നതിനിടെ നടിയെ തിയേറ്ററിൽ അപമാനിച്ചു! പൊട്ടിക്കര‍ഞ്ഞ് താരം

ഫിലിം ഡസ്ക്
Thursday, May 24, 2018

Image result for hari teja

മഹാനടി സിനിമ കാണുന്നതിനിടെ തെലുങ്ക് സിനിമ താരവും, ടെലിവിഷൻ അവതാരികയുമായ ഹരി തേജ് അപമാനിക്കപ്പെട്ടു.  താരം തന്നെയാണ് തനിയ്ക്കും കുടുംബത്തിനു നേരിടണ്ടി വന്ന അപമാനത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് തിയേറ്ററിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് താരം വ്യക്തമാക്കിയത്. വിഷയത്തിൽ വീട്ടുകാരും ഭാഗമായതാണ് നടിയെ കൂടുതൽ വിഷമിപ്പിച്ചത്.

Image result for hari teja

അച്ഛന്റേയും അമ്മയുടേയും ഒപ്പമാണ് ഹാരി തേജ മഹാനടി കാണാൻ പോയത്. എന്നാൽ സിനിമയുടെ ഇടവേള സമയത്താണ് തങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒരു സ്ത്രീയുടെ വാക്കുകളാണ് പ്രശ്നത്തിന് കാരണമായത്. അവരുടെ പെരുമാറ്റവും സംസാര രീതിയും തന്നെ നന്നായി ചൊടിപ്പിച്ചുവെന്നും ഹരി ലൈവിൽ പറഞ്ഞു. ഫേസ്ബുക്ക് ലൈവിൽ താരം കരയുകയായിരുന്നു.

Image result for hari teja

സിനിമയുടെ ഇടവേള സമയത്ത് അച്ഛൻ അമ്മയുടെ അടുത്ത് ഇരിക്കാൻ എത്തിയതാണ് പ്രശ്നമായത്. അച്ഛൻ ഇരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ആ സ്ത്രീ വിലക്കുകയായിരുന്നു. അച്ഛൻ സീറ്റിൽ ഇരിക്കാൻ പാടില്ലെന്നായിരുന്നു അവരുടെ ആവശ്യം. അച്ഛന്റെ സീറ്റിനരുകിൽ അവരുടെ മകളുടെ സീറ്റാണെന്നും അവിടെ ഇരിക്കാൻ പാടില്ലെന്നും ഇവർ പറ‍ഞ്ഞു. എന്നാൽ തന്റെ അച്ഛനാണ് ഇതെന്നും പറഞ്ഞെങ്കിലും ഫലമുണ്ടായിരുന്നില്ല. ശേഷം സഭ്യമല്ലാത്ത ഭാഷയിൽ തങ്ങളെ പരിഹസിച്ചെന്നും താരം ലൈവിൽ പറഞ്ഞു.

Image result for hari teja
താൻ അച്ഛനാണെന്നു പറഞ്ഞപ്പോൾ ആ സ്ത്രീ നൽകിയ മറുപടി തന്നെ വളരെ വേദനപ്പിച്ചുവെന്ന് ഹരി പറഞ്ഞു. നിങ്ങൾ സിനിമാക്കാരാണ്. നിങ്ങൾക്ക് അടുത്തൊരു പുരുഷനെ കിട്ടിയാൽ ആസ്വദിക്കാൻ കഴിയുന്നവരാണ്. എന്നാൽ ഞങ്ങൾ അങ്ങനെയല്ല. ഇങ്ങനെയായിരുന്നു ആ സ്ത്രീയുടെ മറുപടി. ഇത് തന്നെ അപമാനിക്കുന്നതിനു തുല്യമായിരുന്നുവെന്ന് ഹരി പറഞ്ഞു. കൂടാതെ തന്റെ മുന്നിൽവച്ച് തന്റെ കുടുംബത്തെ അപമാനിച്ചതു സഹിക്കാനായില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

Image result for hari teja

താൻ നടിയായത് തന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണെന്ന് ലൈവിൽ താരം പറഞ്ഞു. അല്ലാതെ ആരുടേയും ഔദാര്യം കൊണ്ടോ അമിതമായ സഹായം കൊണ്ടല്ലായെന്നും ഇവർ പറഞ്ഞു. കുച്ചുപ്പുഡി നർത്തകിയായ ഹരി തേജ റിയാലിറ്റി ഷോയിലൂടെയാണ് ടെലിവിഷൻ രംഗത്തിൽ എത്തിയത്. തുടന്ന് ബിഗ്ബോസ് തെലുങ്ക് പതിപ്പിന്റെ ഭാഗമായിരുന്നു. കൂടതെ ഡി.ജെ ധ്രുവജനാര്‍ദ്ദനം, ദമ്മു, രാജാ ഗ്രേറ്റ് സംഘം തുടങ്ങിയ ചിത്രങ്ങളിലും ഹരി അഭിനയിച്ചിട്ടുണ്ട്

×