Advertisment

മതേതര കക്ഷികളുടെ യോജിച്ച മുന്നേറ്റം കാലഘട്ടം ആഗ്രഹിക്കുന്നു

New Update

ജിദ്ദ: നരേന്ദ്ര മോഡി ഗവൺമെന്റിന്റെ ജനവിരുദ്ധ, കോർപ്പറേറ്റ്, വർഗ്ഗീയ അജണ്ടകൾക്കെതിരായി, മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ സെക്കുലർ കക്ഷികളുടെ യോജിച്ച പോരാട്ടം കാലഘട്ടം ആഗ്രഹിക്കുന്നതായി ഐ.എം.സി.സി ജിദ്ദ സിക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതിയും, സമാധാന ജീവിതവും ലഭ്യമാക്കുന്ന ഒര് പുതിയ ഇന്ത്യയിൽ ആണ് ജനങ്ങൾ പ്രതീക്ഷവെക്കുന്നത്.

Advertisment

publive-image

ഭരണത്തിന്റെ എല്ലാ തലങ്ങളിലും വിനാശകരമായ പ്രവർത്തനങ്ങളാണ് മോഡി ഗവർമെന്റ് നടത്തികൊണ്ടിരുന്നത്. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട കേന്ദ്രഗവർമെന്റ്കളിലൊന്നാണ് ഇന്ന് നിലവിലുള്ളത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ മാത്രമല്ല, സ്വര്യ ജീവിതത്തിന് പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും സുരക്ഷിതത്വം നൽകുന്നതിൽ പോലും മോഡി സർക്കാർ പൂർണ പരാജയമാണ്. ഫാസിസ്റ്റ് ശക്തികൾ നിയന്ത്രിക്കുന്ന ഒര് ഭരണകൂടത്തിന്റെ പിടിയിലേക്ക് രാജ്യം വീണ്ടും വഴുതി പോവുന്നതിനു തടയിടാൻ മതേതരത്വ പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിന്ന് തെരെഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.

വർഗ്ഗീയ ഫാഷിസത്തിനെതിരായി സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഇടത് പക്ഷ പ്രസ്ഥാനത്തിന് കരുത്തേകാൻ ഉപാധികളൊന്നുമില്ലാതെ ഇന്ത്യൻ നാഷനൽ ലീഗിൽ ലയിച്ച നാഷനൽ സെക്കുലർ കോൺഫറൻസിന്റെ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.

ആക്ടിങ്ങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി വൈലത്തൂർ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി. സൗദി നാഷനൽ കമ്മറ്റി പ്രസിഡന്റ് എ.എം അബ്ദുള്ള കുട്ടി ഉത്ഘാടനം ചെയ്തു. അബ്ദുറഹിമാൻ കാളബ്രാട്ടിൽ, മൊയ്തീൻ ഹാജി തിരൂരങ്ങാടി, അബു കുണ്ടായി കൊടുവള്ളി, മുഹമ്മദ് കുട്ടി തേഞ്ഞിപ്പാലം, സലീം കോഡൂർ എന്നിവർ സംസാരിച്ചു. എ.പി.അബ്ദുൽ ഗഫൂർ സ്വാഗതവും, മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു.

Advertisment