Advertisment

അഫ്‌ഗാൻ സമ്മേളനം മക്കയിൽ  ആരംഭിച്ചു;  സൗദിയുടെ  ആശീർവാദത്തോടെ സമ്മേളനം സംഘടിപ്പിക്കുന്നത് റാബിത്വ

New Update

publive-image

Advertisment

ജിദ്ദ: ആഭ്യന്തര കലാപം പുകയുന്ന അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ സമാധാന സമ്മേളനം ലോക മുസ്ലിം ആസ്ഥാനമായ വിശുദ്ധ മക്കയിൽ.

സൗദി അറേബ്യയുടെ ആശീർവാദത്തോടെയുള്ള വ്യാഴാഴ്ച്ച ആരംഭിച്ച സമാധാന സമ്മേളനം ആഗോള മുസ്ലിം സംഘടനയായ റാബിത്വ (മുസ്ലിം വേൾഡ് ലീഗ്) യാണ് സംഘടിപ്പിക്കുന്നത്.

"അഫ്ഗാനിസ്ഥാനിൽ സമാധാന പ്രഖ്യാപനം" എന്നതാണ് അഫ്‌ഗാൻ അന്താരാഷ്‌ട്ര സമാധാന സമ്മേളനത്തിന്റെ പ്രമേയം. അഫ്ഗാനിസ്ഥാനിൽ പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളും വിഭാഗങ്ങളും തമ്മിൽ സഹവർത്തിത്വം ഉണ്ടാക്കിയെടുക്കുക, പോരാട്ടം അവസാനിപ്പിച്ച് സമാധാനത്തിന്റെ വഴിയിൽ നീങ്ങുക തുടങ്ങിയവയാണ് സമ്മേളന ലക്ഷ്യങ്ങൾ.

മക്കയിലെ ഹറം ശരീഫ് മസ്‌ജിദിന് ചാരത്തുള്ള ഹിൽട്ടൽ ഹോട്ടലിലാണ് അഫ്‌ഗാൻ സമാധാന സമ്മേളനം അരങ്ങേറുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ, പാകിസ്താൻ മതകാര്യ മന്ത്രി ഡോ. നൂറുൽ ഹഖ് ഖാദിരി, അഫ്‌ഗാനിസ്ഥാൻ ഹജ്ജ് - വഖഫ് - ഗൈഡൻസ് മന്ത്രി ശൈഖ് മുഹമ്മദ് കാസിം ഹലീമി, സൗദിയിലെ പാകിസ്താൻ അംബാസഡർ ലെഫ്റ്റനൻറ് ജനറൽ ബിലാൽ അക്ബർ, സൗദിയിലെ അഫ്ഗാൻ അംബാസഡർ അഹ്മദ് ജാവിദ് മുജദ്ദിദി, ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓഐസിയിലെ പാകിസ്താൻ, അഫ്ഗാൻ സ്ഥിരപ്രതിനിധികളായ അംബാസഡർ റിസ്‌വാൻ സഈദ്  ശൈഖ്, ഡോ. ഷഫീഖ് സ്വമീം എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ, ഇരു രാജ്യങ്ങളിലെയും മുതിർന്ന പണ്ഡിതരും  പങ്കെടുത്തു.

ഇസ്ലാമിലെ സമാധാനം, സഹിഷ്ണുത, മിതത്വം, അനുരഞ്ജനം, മനുഷ്യന്റെ ജീവനും അഭിമാനവും നിലനിർത്തുന്നതിനുള്ള ഇസ്ലാമിന്റെ സമീപനം, മേഖലാ സമാധാനത്തിന്റെയും സുരക്ഷയുടെയും പ്രധാന്യം, സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പണ്ഡിതന്മാർക്കുള്ള പങ്ക്തുടങ്ങിയ വിഷയങ്ങളിൽ അഞ്ചു സെഷനുകളിലായി അരങ്ങേറുന്ന അഫ്‌ഗാൻ സമാധാന സമ്മേളനത്തിൽ ഇരുപതിലേറെ പ്രമുഖ പണ്ഡിതന്മാർ സംസാരിക്കും. സമാപനം എന്ന നിലയിൽ "സമാപന പ്രസ്താവന", "അഫ്ഗാൻ സമാധാന പ്രഖ്യാപനം" എന്നിവ പുറത്തിറക്കും.

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്താനിലെയും മുതിർന്ന ഉദ്യോഗസ്ഥരും പണ്ഡിതന്മാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുസ്ലിം വേൾഡ് ലീഗിെൻറ മേൽനോട്ടത്തിൽ നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമായി മുസ്ലിം സമുദായത്തിലെ വിവിധ സംഘടനകൾക്കുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളും വീക്ഷണ വ്യത്യാസങ്ങളും പരിഹരിക്കാനാകും എന്ന പ്രതീക്ഷയിലാണ് മുസ്ലിം ലോകം.

soudi news
Advertisment