Advertisment

പ്രഭാത ധ്യാനത്തിന്റെ അത്ഭുതകരമായ നേട്ടങ്ങൾ

New Update

 

Advertisment

publive-imageസെലിബ്രിറ്റികൾ , ബിസിനസ്സുകാർ , രാഷ്ട്രീയത്തിൽ ഉള്ളവർ മുതൽ സമൂഹത്തിൽ അറിയപ്പെടുന്ന ഒട്ടു മിക്ക വ്യക്തികളും പ്രഭാത ധ്യാനം അവർക്ക് നൽകുന്ന ഊർജ്ജത്തെ കുറിച്ച് പലപ്പോഴും പറയാറുണ്ട് . പ്രഭാത ധ്യാനത്തിലൂടെ അവരുടെ ഒരു ദിവസം എങ്ങിനെ ക്രമീകരിക്കാം എന്ന് തൊട്ട് ഓരോ ദിവസവും നേരിടുന്ന സമ്മർദ്ദത്തെ എങ്ങിനെ നേരിടാൻ സഹായിക്കുന്നു എന്ന് വരെ അവർ നിരന്തരം പരാമർശിക്കാറുണ്ട്.

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൊറോണ എന്ന മഹാമാരിയാണ്. അത് നമുക്ക് നൽകുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല, അതിനാൽ തന്നെ പ്രഭാതത്തിൽ അൽപ സമയം ധ്യാനത്തിനായി കണ്ടെത്താൻ കഴിഞ്ഞാൽ നമ്മൾ നമ്മുക്ക് തന്നെ നൽകുന്ന ഏറ്റവും നല്ല കാര്യമായിരിക്കും അത്.

ധ്യാനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലം ശാന്തത നിറഞ്ഞതും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതുമായിരിക്കണം. രാവിലെ ഉറക്കം ഉണർന്നെഴുന്നേൽക്കുമ്പോൾ ക്ഷീണം അകറ്റാനായി ഒരു കപ്പ് ചായയോ കാപ്പിയോ നമ്മുക്ക് ശീലമാണ്. ഇതിന് പകരം ഉണർന്നെഴുന്നേറ്റാൽ ഉടൻ തന്നെ ഇരുപത് മിനിറ്റ് ധ്യാനത്തിൽ ഏർപ്പെട്ടാൽ, കാപ്പി നൽകുന്ന ഊർജ്ജം ഇതിൽ നിന്ന് ലഭ്യമാകും. അതിനാൽ തന്നെ രാവിലെ ഉള്ള കാപ്പി കുടി ശീലം ഒരു പരിധി വരെ നിർത്തുവാൻ സാധിക്കും.

എന്നും കിടക്കും മുൻപ് അലാറം വെച്ചിട്ടായിരിക്കും കിടക്കുക. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യണം തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാൻ നമ്മൾ പദ്ധതിയിടും. എന്നാൽ നമ്മളിൽ പലരും ചെയ്യുന്നത് അലാറം നിർത്തി വീണ്ടും ഉറക്കത്തിലേക്ക് മടങ്ങുക എന്ന കാര്യമാണ്. പ്രഭാത ധ്യാനം ആദ്യമൊക്കെ മടുപ്പുളവാക്കുമെങ്കിലും, താമസിയാതെ ഉറപ്പായും നമ്മളിൽ ഊർജ്ജവും സന്തോഷവും ശുഭാപ്തിവിശ്വാസം നിറക്കുകയും, കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.

തുടക്കത്തിൽ പത്തു മിനിറ്റ് എന്ന ക്രമത്തിൽ തുടങ്ങി പതുക്കെ അത് അരമണിക്കൂർ വരെ എത്തിക്കാൻ ശ്രമിക്കുക. ജോലി സ്ഥലത്തെ സമ്മർദ്ദവും മറ്റ് മാനസിക സംഘർഷങ്ങളും നമ്മളെ മിക്കവാറും കൊണ്ടെത്തിക്കുന്നത് വലിച്ചുവാരി തിന്നുന്ന ശീലത്തിലേക്കായിരിക്കും.

എന്നാൽ പ്രഭാത ധ്യാനം നമ്മളിൽ കൂടുതൽ ഊർജ്ജവും ശുഭാപ്തിവിശ്വാസവും നിറക്കുന്നതിനാൽ, മനസ്സ് ശാന്തമാകുകയും, ഭക്ഷണ ശീലത്തിൽ ഒരു ക്രമം കൊണ്ട് വരാൻ സാധിക്കുകയും ചെയ്യും. തന്മൂലം ആരോഗ്യമുള്ള മനസ്സും ശരീരവും നമ്മുക്ക് സ്വന്തമാക്കാൻ സാധിക്കുന്നു.

ഇന്നത്തെ സാഹചര്യത്തിൽ നിന്നുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്നും മാനസികമായി ഉണ്ടാകുന്ന മടുപ്പിൽ നിന്നും മുക്തി നേടാൻ അല്പസമയം ചിലവഴിക്കൂ പ്രഭാതത്തിലുള്ള ധ്യാനത്തിനായി. അത് നിങ്ങളെ കൂടുതൽ ഉന്മേഷരാക്കും.

health tips
Advertisment