Advertisment

ഇടുക്കി ജില്ലയില്‍ വ്യാപകമായിക്കെണ്ടിരിക്കുന്ന കട്ടാന ശല്യം തടയണം - യുഡിഎഫ്

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വ്യാപകമായിക്കെണ്ടിരിക്കുന്ന കാട്ടാന ശല്യം ഒഴിവാ

ക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ

ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രൊഫ. എം.ജെ ജേക്കബ്ബും ആവശ്യപ്പെ

ട്ടു.

പിണറായി ഭരണത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും ഇല്ലാതായിരിക്കുന്നു. ഇതിനോടകം നിരവധി മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്. വന്‍ തോതിലുള്ള കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാനുള്ള ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തത് സര്‍ക്കാരിന്‍റെ ഗുരുതരമായ വീഴ്ച്ചയാണ്. ആക്രമണത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.

idukki news
Advertisment