Advertisment

ഹൂഥികൾ ജിസാൻ ലക്ഷ്യമാക്കി തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകൾ അറബ് സഖ്യസേന വീഴ്ത്തി.

New Update

ജിദ്ദ: ഹൂഥി കലാപകാരികളുടെ വിഫലമായ മറ്റൊരു ആക്രമ ണത്തിന് കൂടി ദക്ഷിണ സൗദിയിലെ അതിർത്തി നഗര മായ ജിസാൻ സാക്ഷിയായി. ഞായറാഴ്ച് കാലത്തായിരുന്നു സംഭവം. യമനിലെ നിയമാനുസൃത ഭാണകൂടത്തിനെതിരെ സായുധ കലാപം നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൂഥികൾ യമൻ നഗരമായ സഅദയിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു വിടുകയായിരുന്നു.

Advertisment

publive-image

 

ജിസാൻ നഗരത്തിനും നഗരവാസികൾക്കും നേരെ ചീറി വന്ന ആറ് മിസൈലുകളും ലക്‌ഷ്യം കാണും മുമ്പേ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമ പ്രതിരോധത്തിൽ തട്ടി നിലംപരിശാക്കി. സഖ്യസേനാ ഔദ്യോഗിക വാക്താവ് കേണൽ തുർക്കി അൽമാലിക്കി വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ.

സഖ്യസേന സഅദ പ്രദേശത്തിന്റെ ഉൾഭാഗങ്ങളിലും മറ്റിടങ്ങ ളിലും വിജയകരമായി കൈവരിച്ചു കൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളിലുള്ള വെറി മൂലമാണ് ആളില്ലാ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ച് ഹൂഥികൾ നടത്തി കൊണ്ടിരി ക്കുന്ന വിഫല ആക്രമണങ്ങളെന്ന് കേണൽ അൽമാലിക്കി വിശേഷിപ്പിച്ചു.

"ഹൂഥി കലാപകാരികളുടെ ആക്രമണ കേന്ദ്രങ്ങൾ കണ്ടെത്താനും മിസൈൽ ആക്രമണം നടത്താനുള്ള അവരുടെ ശേഷി നിർവീര്യ മാക്കാനും നശിപ്പിക്കാനുമുള്ള ശ്രമങ്ങൾ ശക്തമായി തുടരും": സഖ്യസേനാ വാക്താവ് ആവർത്തിച്ചു.

Advertisment