Advertisment

അര്‍ജന്റീന നാണംകെട്ടു; ക്രൊയേഷ്യയുടെ വിജയം മൂന്ന് ഗോളുകള്‍ക്ക്

New Update

Advertisment

നോവോഗ്രാഡ്‌: ക്രയേഷ്യയോട്‌ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു തോറ്റ മുന്‍ ചാമ്ബ്യന്‍ അര്‍ജന്റീന ലോകകപ്പില്‍ നോക്കൗട്ട്‌ കാണാതെ പുറത്താക്കുമെന്ന ഘട്ടത്തില്‍. ഐവാന്‍ റാകിറ്റിച്ചിന്റെ ഇരട്ട ഗോളും ആന്റെ റെബിച്ച്‌ ഒരു ഗോളുമാണ്‌ അര്‍ജന്റീനക്കാരെ മുട്ടുകുത്തിച്ചത്‌. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന നിരയിലെ പ്രമുഖര്‍ നിഷ്‌നി നോവോഗ്രാഡ്‌ സ്‌റ്റേഡിയത്തില്‍ ഗോളടിക്കാന്‍ മറന്നു. ഡി ഗ്രൂപ്പിലെ അവസാന റൗണ്ട്‌ മത്സരത്തിന്റെ ഗതിയനുസരിച്ചായിരിക്കും അവരുടെ നോക്കൗട്ട്‌ പ്രവേശനം. മത്സരത്തിന്റെ 80, 91 മിനിട്ടുകളിലാണു റാകിറ്റിച്ചിന്റെ ഗോളുകള്‍.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നൈജീരിയയെ 2-0 ത്തിനു തോല്‍പ്പിച്ച ക്ര?യേഷ്യ ഇതോടെ നോക്കൗട്ടില്‍ കടന്നു. ഐസ്ലന്‍ഡിനെതിരേ നടന്ന മത്സരം 1-1 നു സമനിലയായത്‌ അര്‍ജന്റീനയ്‌ക്കു തിരിച്ചടിയായി. 53-ാം മിനിട്ടിലാണ്‌ അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായി ഗോള്‍ വീണത്‌്. ഗോള്‍ കീപ്പര്‍ വില്ലി കാബാലെറോയുടെ പിഴവാണു ഗോളിനു കാരണം. മുന്നില്‍ നില്‍ക്കുന്ന ആന്റെ റെബിച്ചിനെ ശ്രദ്ധിക്കാതെ പ്രതിരോധ താരം മെര്‍കാഡോയ്‌ക്ക് പന്ത്‌ കൈമാറിയ ഗോള്‍ കീപ്പറിനു പിഴച്ചു.

FBL-WC-2018-MATCH23-ARG-CRO

കാലിനു പാകത്തിനു കിട്ടിയ പന്ത്‌ റെബിച്ച്‌ കാബാലെറോയുടെ തലയ്‌ക്കു മീതേ വലയിലേക്കു പായിച്ചു. നിഷ്‌നി നോവോഗ്രാഡ്‌ സ്‌റ്റേഡിയം ഒന്നാകെ സ്‌തംഭിച്ച നിമിഷമായിരുന്നു അത്‌. ഭീമാബദ്ധം അംഗീകരിക്കാനാവാതെ കാബാലെറോ ഏറെനേരം മുഖംപൊത്തിനിന്നു. റെബിച്ചിന്റെ രാജ്യാന്തര ഫുട്‌ബോളിലെ രണ്ടാം ഗോളായിരുന്നു അത്‌.



2013 ഓഗസ്‌റ്റിലായിരുന്നു അദ്ദേഹം കന്നി ഗോളടിച്ചത്‌. 80 -ാം മിനിട്ടിലാണു പ്രതിരോധക്കാരുടെ പാളിച്ച മുതലെടുത്ത്‌ ലൂകാ മോഡ്രിച്ച്‌ ഗോളടിച്ചത്‌. ബ്രോസോവിച്ച്‌ നീട്ടി നല്‍കിയ പന്ത്‌ മോഡ്രിച്ച്‌ ലോങ്‌ ഷോട്ടിലൂടെ വലയിലാക്കി. ഇഞ്ചുറി ടൈമിലെ ഗോളിലും പ്രതിരോധക്കാരുടെ പാളിച്ച പ്രകടമായി.



ബാഴ്‌സലോണയിലെ സഹതാരം ഐവാന്‍ റാക്കിറ്റിച്ചില്‍നിന്നു ലയണല്‍ മെസിയെ പൂട്ടാനുള്ള അടവ്‌ മുഴുവന്‍ പഠിച്ചാണു ക്ര?യേഷ്യക്കാരിറങ്ങിയത്‌. ഏക സ്‌ട്രൈക്കറായി കളിച്ച സെര്‍ജിയോ അഗ്യൂറോയ്‌ക്കോ വിങില്‍ മെസിക്കൊപ്പം കളിച്ച മെസയ്‌ക്കൊ ക്ര?യേഷ്യന്‍ നിരയില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഗൊണ്‍സാലോ ഹിഗ്വേയിന്‍, പൗലോ ഡൈബാല, ക്രിസ്‌റ്റ്യന്‍ പാവോണ്‍ എന്നിവരെ കോച്ച്‌ ഡീഗോ സിമിയോണി കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. 4-1-4-1 ശൈലിയാണു ക്ര?യേഷ്യന്‍ കോച്ച്‌ ഡാലിച്ച്‌ തെരഞ്ഞെടുത്തത്‌.

https://twitter.com/twitter/statuses/1009886953179959297

Advertisment