Advertisment

ബിജെപിയുടെ ലക്ഷ്യം ഗാന്ധി മുക്ത കോണ്‍ഗ്രസാണ് : പാര്‍ട്ടി ആ കെണിയില്‍ വീഴരുതെന്ന് മണിശങ്കര്‍ അയ്യര്‍

New Update

ന്യൂഡല്‍ഹി: ഗാന്ധി മുക്ത കോണ്‍ഗ്രസ് ബിജെപിയുടെ ലക്ഷ്യമാണെന്നും ആ കെണിയില്‍ പാര്‍ട്ടി വീഴരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. ഗാന്ധി മുക്ത കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

Advertisment

publive-image

രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷനായി തുടരുന്നതാണ് നല്ലത്. അതേ സമയം അദ്ദേഹത്തിന്റെ ആഗ്രഹവും മാനിക്കണം. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ അല്ല അധ്യക്ഷനെങ്കിലും കുഴപ്പമില്ല, ഗാന്ധി കുടുംബം പാര്‍ട്ടിയില്‍ സജീവമായി ഉണ്ടായിരുന്നാല്‍ മതി. അതുവഴി പ്രതിസന്ധികളും ഗൗരവമായ അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാന്‍ കഴിയും-പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ പറഞ്ഞു.

വ്യക്തിയുടെ വിഷയമല്ല കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഗാന്ധി മുക്ത കോണ്‍ഗ്രസിലൂടെ അതിന് സാധിക്കുമെന്ന് അവര്‍ക്കറിയാം. അവര്‍ ആഗ്രഹിക്കുന്ന ആ കെണിയില്‍ പാര്‍ട്ടി വീഴരുത്-അയ്യര്‍ പറഞ്ഞു.

Advertisment