Advertisment

സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കൈവിടില്ല: ഐഎം വിജയന്‍

New Update

Image result for sachin i m vijayan

Advertisment

കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിന്‍മാറിയത്. സച്ചിന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദ് ഏറ്റെടുത്തു .

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ , കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്‌സിനെ കൈവിടില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു.

അതേസമയം സച്ചിന്‍ കൈമാറിയ ഇരുപതു ശതമാനം ഓഹരികള്‍ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ലുലു ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല . കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയത് സച്ചിന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ടീമിനൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് സുദൃഢമായ സ്ഥിതിയിലാണ്, ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ അറിയിച്ചു.

Advertisment