Advertisment

ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണം; ചാലിയം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

New Update

publive-image

Advertisment

ജിദ്ദ: ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ട സ്വദേശിയുടെ മൃതദേഹം മക്കയിൽ എത്തിച്ച് സംസ്കരിച്ചു. കോഴിക്കോട്, ചാലിയം സ്വദേശിയും പരേതരായ കൊളത്തും കണ്ടി മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് കബീർ (53) ആണ് ചൊവാഴ്ച രാത്രി മരിച്ചത്. നടപടികൾക്ക് ശേഷം വിട്ടുകിട്ടിയ മൃതദേഹം മക്കയിലെത്തിക്കുകയും ജന്നതുൽ മഅല്ല ഖബറിടത്തിൽ സംസ്കരിക്കുകയും ചെയ്തു.

ജിദ്ദയിൽ 25 വർഷത്തോളമായി സെയിൽസ് മാനായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് കബീർ. ചൊവ്വാഴ്ച രാത്രി പതിവു പോലെ സാധനങ്ങൾ വിതരണം ചെയ്തു വരുന്നതിനിടെ പ്രമേഹ രോഗം മൂർച്ഛിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയും അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.

രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനാൽ ഭാര്യയും മകളും കുടുംബ സുഹൃത്തായ റഫീഖ് ചാലിയത്തിനെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കുടുംബം അറിയുന്നത്. കുടുംബ സമേതം ജിദ്ദയിലെ കിലോ പതിനാലിൽ താമസിച്ചു വരികയായിരുന്നു മുഹമ്മദ് കബീർ.

സുലൈമാനിയ്യയിലെ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം വ്യാഴാഴ്ച രാത്രിയോടെയാണ് മക്കയിൽ മറവു ചെയ്തത്. രേഖകൾ സംബന്ധമായ കാര്യങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, വെൽഫെയർ വളണ്ടിയർമാരായ ഹസൈനാർ മാരായമംഗലം, മസ്ഊദ് ബാലരാമപുരം, ബന്ധുവായ അബ്ദുൽ കബീർ ചാലിയം എന്നിവർ റഫീഖ് ചാലിയത്തിനൊപ്പമുണ്ടായിരുന്നു.

മൃതദേഹം മക്കയിൽ മറവുചെയ്യുന്നതിന്നായി കെഎംസിസി മക്ക വെൽഫെയർ വളണ്ടിയർമാരായ മുജീബ് പൂക്കോട്ടൂർ, കുഞ്ഞിമോൻ കാക്കിയ എന്നിവർ നേതൃത്വം നൽകി.

ഭാര്യ: ഖൈറുന്നിസ (ഫറോക്ക് പേട്ട), മകൾ: ഫാത്തിമ നിഷാന (ജിദ്ദ അൽ മവാരിദ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി).

soudi news
Advertisment