Advertisment

കോവിഡ് ബാധിച്ച് മരണപ്പെട്ട കണ്ണൂര്‍ ‍ സ്വദേശി മുഹമ്മദ് റിയാസിന്‍റെ മയ്യിത്ത് അൽറസിൽ കബറടക്കി.

author-image
admin
Updated On
New Update

അൽറസ് (സൗദി അറേബ്യ): കോവിഡ് ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ച മരണപ്പെട്ട കണ്ണൂർ ഇരിക്കൂർ സ്വദേശി റിയാസ് പുലോത്തും കണ്ടി (35) മയ്യിത്ത് അൽറസിൽ കബറടക്കി. പത്ത് ദിവസം മുമ്പാണ് റിയാസിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് അൽറസ് ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും രോഗം മൂർഛിച്ചതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

Advertisment

publive-image

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനായ റിയാസ് അൽറാസിൽ ഫ്രറ്റേണിറ്റി ഫോറത്തിൻ്റെ കോവിഡ് സന്നദ്ധ സേവനങ്ങളിൽ സജീവമായിരുന്നു. ഹൗസ് ഡ്രൈവർ വിസയിലായിരുന്ന റിയാസ് കഴിഞ്ഞ മാസമാണ് പുതിയ സ്പോൺസറിലേക്ക് മാറ്റിയത്. അയ്യൂബ്, നഫീസ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ :ഫാത്തിമ മക്കൾ : സ്വാലിഹ ഹിബ, മുഹമ്മദ്‌ സ്വാലിഹ്.

ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകരായ ഫിറോസ് മലപ്പുറം, അയ്യൂബ് പാണ്ടായി, ഷംനാദ് പോത്തൻകോട്, സാലിഹ് കാസർകോഡ്, ഫോറം അൽഖസീം ഏരിയ പ്രസിഡൻ്റ് ഷാനവാസ് കരുനാഗപ്പള്ളി, സുലൈമാന്‍ മേലാറ്റൂര്‍ തുടങ്ങിയവർ നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് അൽറസ് മക്ബറയിൽ തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് കബറടക്കി. ജനാസ നമസ്കാരത്തിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു.

Advertisment