Advertisment

പീതാംബരന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു.

author-image
admin
New Update

റിയാദ് : ഹൃദയസ്തംഭനംമൂലം മാര്‍ച്ച്‌ 23ന് റിയാദില്‍ മരണപ്പെട്ട നീലേശ്വരം കൊഴുന്തില്‍ നന്ദനത്തില്‍ തയ്യില്‍ പീതാംബരന്‍റെ മൃതദേഹം നാട്ടിലെത്തി സംസ്കരിച്ചു. പരേതരായ ഡോ.വേണുഗോപാല്‍ തങ്കം എന്നിവരുടെ മകനാണ്. ഭാര്യ:സുനന്ദകുമാരി (ബ്രാഞ്ച് മാനേജര്‍, മുത്തൂറ്റ് നീലേശ്വരം) മക്കള്‍: അഭിഷേക്, സങ്കീര്‍ത്.

Advertisment

publive-image

കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി ടി.പി.ടി. കമ്പനിയില്‍ റിയാദിലെ സൗദി ആഭ്യന്തരമന്ത്രാലയത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. കുടുംബവുമായി വളരെനല്ല ആത്മബന്ധം പുലര്‍ത്തിയിരുന്ന പീതാംബരന്‍ നീണ്ട കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആകസ്മിക മരണം സംഭവിച്ചത്.

ടി.പി.ടി.കമ്പനി അധികൃതരായ ഹസ്സന്‍, ഫൈസാന്‍ സഹപ്രവര്‍ത്തകരായ സാക്കിര്‍, രമേഷ് എന്നിവരോടൊപ്പം റിയാദിലെ അറിയപ്പെടുന്ന ജീവകാരുന്ന്യ പ്രവര്‍ത്തകനും പയ്യന്നൂര്‍ സൌഹൃദ വേദി സാരഥിയുമായ സനൂപ് പയ്യന്നൂര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലോക്ക് ഡൌണ്‍, നോമ്പ് കാലയളവില്‍ മൃതദേഹം നാട്ടിലെത്തിക്കാനായത്. പ്രത്യേക ഘട്ടത്തില്‍ ഇന്ത്യന്‍ അംബാസിടറുടെ നേരിട്ടുള്ള ഇടപെടലും പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായകരമായി. ഇദ്ദേഹത്തിനു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കുടുംബത്തിനു നേടിക്കൊടുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഇവരിപ്പോള്‍.

Advertisment