Advertisment

റിയാദിൽ മരണപെട്ട മട്ടാഞ്ചേരി സ്വദേശി റിയാസിന്‍റെ മൃതദേഹം ഖബറടക്കി

author-image
admin
New Update

റിയാദ് : റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കൊച്ചി മട്ടാഞ്ചേരി സ്വദേശി കൂട്ടപ്പറമ്പിൽ റിയാസിന്റെ മൃതദേഹം ഇന്ന് മറവ്‌ ചെയ്തു. ഉച്ചക്ക് റിയാദ്‌ അൽറാജിഹി മസ്ജിദിൽ വെച്ച്‌ മരണാനന്തര കർമങ്ങൾ പൂർത്തീകരിച്ച ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ബന്ധുക്കളുടെയും സാമൂഹ്യ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മറവ് ചെയ്തത്.

Advertisment

publive-image

മരണാനന്തര കർമങ്ങൾക്ക് റിയാദ് മലപ്പുറം ജില്ലാ വെൽഫയർ വിങ് പ്രവർത്തകരായ ഷറഫു പുളിക്കൽ , റിയാസ് തിരൂർക്കാട് , ഇക്ബാൽ തീരുർ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിബിൻ സമദ് , ഹാഷിക് നാസർ ,മുൻസീർ വള്ളിക്കുന്നം തുടങ്ങിയവർ നേതൃത്വം നൽകി

കഴിഞ്ഞ അഞ്ചു വര്‍ഷമായി റിയാദിലെ സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനാണ് . പിതാവ് ബാവ , മാതാവ് നബീസു, ഭാര്യ നസീറ, മക്കൾ ഫിറോസ്, ഫാരിസ്, ഫർസാന, മരുമകൻ നസീബ്.

മൃതദേഹം റിയാദിൽ മറവ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് പ്രവർത്തകരാണ്.

Advertisment