Advertisment

ഇസ്‌ലാഹി സെന്റർ "ഇഫ്താർ" ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമാകുന്നു

author-image
admin
New Update

റിയാദ്: ബത്ഹ ജാലിയാത്തിൻറെ സഹകരണത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന സമൂഹ നോമ്പ്തുറ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമാകുന്നു. നിരവധി വർഷങ്ങൾ ആയി നടക്കുന്ന നോമ്പ്തുറ ഈ വർഷവും ബത്തയിലെ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്.

Advertisment

റമദാനിലെ മുഴുവൻ ദിവസവും ബത്തയിലെയും പരിസര പ്രദേശത്തെയും സാധാരണ ക്കാരായ മലയാളികളും, യാത്രക്കാരും, മാർക്കറ്റിൽ എത്തിപ്പെടുന്ന ആളുകളും സമൂഹ നോമ്പുതുറയെ ഉപയോഗപ്പെടുത്തുന്നു.വിപുലമായ സൗകര്യങ്ങളാണ് നോമ്പ് തുറക്ക് ഒരുക്കിയിരിക്കുന്നത്. "ഡോക്ടർ കഫെ" കമ്പനിയും നോമ്പുതുറയുമായി സഹകരി ക്കുന്നു. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ഇഫ്താർ പരിപാടികൾക്ക് ബത്തയിലെ അമ്പ തോളം ഇസ്ലാഹി സെൻറർ പ്രവർത്തകരാണ് സേവന സന്നദ്ധരായി നേതൃത്വം നൽകുന്നത്.

publive-image

റിയാദ് ഇന്ത്യൻ ഇസ്്‌ലാഹി സെന്റർ ഇഫ്താർ സംഗമത്തിൽ എം.എം നദ്‌വി പ്രഭാഷണം നടത്തുന്നു

ഏകദേശം അറുന്നൂറോളം ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ വിശാലമായ സൗകര്യം ഒരുക്കുന്നതിൽ സേവനസന്നദ്ധരായ പ്രവർത്തകരുടെ നിസ്തുലമായ പ്രവർത്തനം മലയാളി സമൂഹത്തിന് മാതൃകയാണ്.ഇഫ്താറിനോടൊപ്പം എല്ലാ ദിവസവും ദഅ്‌വ സംഗമവും നടക്കുന്നു. പ്രബലമായ ഇസ്‌ലാമിക വിഷയങ്ങളും, കാലികപ്രസക്തമായ മതപരമായ വിഷയങ്ങളും ദഅ്‌വ സംഗമത്തിൽ പ്രഭാഷണങ്ങൾ ആയി നടക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത പണ്ഡിതന്മാർ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നു.

നോമ്പ് പൂർത്തീകരണത്തിന് ആവശ്യമായ ഫിത്ത്‌ർ സക്കാത്ത് ആളുകളിൽനിന്ന് ശേഖരിച്ച് ഏറ്റവും അർഹരായ ആളുകളിലേക്ക്‌ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും ഇസ്ലാഹി സെൻറർ ഒരുക്കിയിട്ടുണ്ട്. ഇസ്ലാഹി സെൻറർ ഓഫീസിലും, ബത്തയിലെ സലഫി മദ്രസ്സയിലും, റിയാദിലെ മറ്റു ഇസ്ലാഹി സെൻറർ മദ്രസകളിലും, യൂണിറ്റുകളിലും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഫിത്ത്‌ർ സക്കാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യും.

publive-image

റിയാദിലെ ദൃശ്യ, ശ്രാവ്യ, പ്രിന്റ്‌ മാധ്യമ രംഗത്തെ പ്രമുഖരും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ വ്യക്തിത്വങ്ങളും അതിഥികളായി സമൂഹ നോമ്പുതുറയിൽ പങ്കെടുക്കാറുണ്ട്. സിറ്റി ഫ്ലവർ, ലുലു ഹൈപ്പർ മാർക്കറ്റ്, സോനാ ജ്വല്ലറി തുടങ്ങിയ സ്ഥാപനങ്ങളും ഇസ്ലാഹി സെൻറർ അഭ്യുദയകാംക്ഷികളും സമൂഹ നോമ്പുതുറയുമായി എല്ലാവർഷവും സഹകരിക്കുന്നു.

അബൂബക്കർ എടത്തനാട്ടുകര, അബ്ദുറസാഖ് സ്വലാഹി ,മുഹമ്മദ് കുട്ടി കടന്നമണ്ണ ,

അബ്ദുൽവഹാബ് പാലത്തിങ്ങൽ, മുഹമ്മദ് സുൽഫീക്കർ, സഅദുദീൻ സ്വലാഹി, അഡ്വക്കേറ്റ് അബ്ദുൽജലീൽ, നൗഷാദ് അലി കോഴിക്കോട്, അബ്ദുൽ അസീസ് കോട്ടക്കൽ, നൗഷാദ് മടവൂർ, ഇഖ്ബാൽ വേങ്ങര, മർസൂക്ക് ടി പി, ഹനീഫ മാസ്റ്റർ, അബ്ദുൽ മജീദ് തൊടികപ്പുലം, സിഗ്ബത്തുള്ള, സലാം ബുസ്താനി, ,ഫസൽ റഹ്മാൻ, വാജിദ് ടി പി, ശരീഫ്, ഷംസുദ്ദീൻ അരിപ്ര,സൈഫുദ്ധീൻ മമ്പാട്, മുസ്തഫ മഞ്ച്വേശരം,വാജിദ് ചെറുമുക്ക്,കോയ മൊയ്തീൻ,മുസ്തഫ തലപ്പാടി, റാഫിഹമീദ്, വലീദ് ഖാൻ,

ശമീം പരപ്പനങ്ങാടി,മുഹമ്മദലി,അശ്റഫ് ആലുവ, നിസാം കൊല്ലം,അനസ് പന്തല്ലൂർ, മുഹമ്മദ് പുളിക്കൽ,മുസ്തഫ ചക്കുകടവ്, ശംസുദ്ധീൻ മൂവാറ്റുപുഴ, മുഹമ്മദലി അരി പ്ര,മുഹമ്മദലി കരുവാൻ കുണ്ട്,അബ്ദുൽ നാസർ, ലുക്ക് മാൻ,നാസർ മണ്ണാർക്കാട്, അബ്ദുള്ള,  ആദിൽ മർസൂഖ്, ആദിൽഹുസൈൻ, ഹനാദ്,ബാസിൽ, അസ്കർ അലി, നിഫാൽ, നാഫിൽ,ഹദീബ്എന്നിവർ നേതൃത്വം നൽകുന്നു

 

Advertisment