Advertisment

ചിരട്ട പാൽ ഇറക്കുമതി നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം - സ്റ്റീഫൻ ജോർജ്

New Update

publive-image

Advertisment

പെരുവ: റബർ കർഷകരുടെ വരുമാനത്തെ ബാധിക്കുന്നതും റബർ വിപണിക്ക് ഭീഷണിയാകുന്നതും കർഷക ജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നതുമായ ചിരട്ട പാൽ ഇറക്കുമതി നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. ഇതിന്റെ പിന്നിൽ റബ്ബർ ബോർഡിലെ ഉന്നതരാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ വർഷങ്ങളിൽ ഇറക്കുമതി നീക്കം ഉണ്ടായപ്പോൾ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ വീണ്ടും (Bis) ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ന്റെ കീഴിൽ കൊണ്ടുവന്ന് ഇറക്കുമതിക്കുള്ള നീക്കങ്ങൾ സജീവമാകുകയാണ്. ഇതിനെതിരെ കേരള കോൺഗ്രസ് എം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.

മുളക്കുളം മണ്ഡലം കേരള കോൺഗ്രസ് എം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് മണ്ഡലത്തിലെ ബൂത്ത് തലത്തിൽഉള്ള വിശദമായ റിപ്പോർട്ടുകൾ യോഗം വിലയിരുത്തി.യു ഡി എഫ് -ബി ജെ പി മുന്നണികളിൽ നിന്നും പാർട്ടിയിലേക്ക് വരാൻ തയ്യാറായ പുതിയ പ്രവർത്തകരെ പാർട്ടിയിൽ ചേർക്കുന്നതിനും തുടർ പ്രവർത്തങ്ങൾ ത്വരിതപ്പെടുത്തു ന്നതിനും മാർഗരേഖ തയ്യാറാക്കി.

സർക്കാരിന്റെ ജനക്ഷേമ പരിപാടികളും വികസനപ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ പ്രചരണ പരിപാടികളും സംഘടിപ്പിക്കാനും എല്ലാ ബൂത്തു കമ്മറ്റികളും പുനഃസംഘടിപ്പിച്ച് സംഘടനാ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു

പാർട്ടി മണ്ഡലം പ്രസിഡന്റ് സേവ്യർ കൊല്ലപ്പള്ളി അധ്യക്ഷതവഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം പി എം മാത്യു എക്സ് എംഎൽഎ, സംസ്ഥാന സെക്രട്ടറി സക്കറിയാസ് കുതിരവേലി, കെ ടി യു സി എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻ കാല, നിയോജക മണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂർ, നിയോജക മണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി എ ജയകുമാർ,യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാബു കുന്നേൽ,

കെ ടി യു സി എം നിയോജക മണ്ഡലം പ്രസിഡന്റ് കുരുവിള അഗസ്തി,മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ, ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ജോയി നടുവിലേടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി ലൂക്കാ,

പാർട്ടി നേതാക്കളായ ലൂക്കാ മംഗളയിപറമ്പിൽ, ജോണി ഒറവങ്കര, കെ എസ് മനോഹരൻ, വി.സി സ്കറിയ വേഴ പറമ്പിൽ, ജോർജ് കടമ്പൻ കുഴി, അരുൺ കുമാർ കണിയാംപറമ്പിൽ, ജോഷി പെരു മാലിൽ, ബിനു ദേവസ്യ, സിജു തോമസ്,തങ്കച്ചൻ പാറയിൽ, സെബാസ്റ്റ്യൻ ഒറവിൽ,കുര്യാക്കോസ് ചേലക്കൽ, ജയൻ ജോർജ് മുളക്കുളം , എം ഒ ജോസ് മൂന്ന് പടിക്കൽ, സെബാസ്റ്റ്യൻ കരികുളം തുടങ്ങിയവർ സംസാരിച്ചു.

kottayam news
Advertisment