Advertisment

അലർട്ട് കൊടുങ്ങല്ലൂരിന്റെ ക്രസ്തുമസ്-നവവത്സരാഘോഷം വേറിട്ടതായി .

New Update

കൊടുങ്ങല്ലൂര്‍ : ക്രിസ്തുമസ് നവവത്സരാഘോഷം പലപ്പോഴും പൊങ്ങച്ച ചടങ്ങുക ളാകുന്ന സമകാലീന ഘട്ടത്തിൽ കൊടുങ്ങല്ലൂരിലെ പ്രമുഖ അപകട സുരക്ഷിതത്വ ജീവകാ രുണ്യ -സാമൂഹ്യ-സാംസ്കാരിക സംഘടനയായ അലർട്ട് കൊടുങ്ങല്ലൂരിന്റെ നവവത്സ രാഘോഷം ജീവിതം മുഴുവൻ ശയ്യാവലംബികളാകുവാൻ വിധിക്കപ്പെട്ട കുട്ടികളോടൊപ്പ മായിരുന്നു.

Advertisment

publive-image

പെരിഞ്ഞനത്ത് മദർ ധന്യയുടേയും അസിസ്റ്റൻറ് മദർ മേരിയുടേയും സിസ്റ്റർ അമല യുടേയും സ്നേഹ ശുശ്രൂഷ പരിലാളനയിൽ നിലകൊള്ളുന്ന ശാലോം സദനിലേക്ക് അലർട്ട് കൊടുങ്ങല്ലൂരിന്റെ സ്നേഹ സന്ദേശ വാഹക സംഘം കടന്നു വന്നപ്പോൾ, അത് അവിടുത്തെ അന്തവാസികൾക്കും സദന്റെ നടത്തിപ്പുകാർക്കും സ്നേഹത്തിൻ കുളിർമഴയായി. ഒരു ദിനം മുഴുവൻ കുട്ടികളോടൊപ്പം ആടിയും പാടിയും കുട്ടികളെ സർവ്വത്ര സന്തോഷിപ്പിച്ച ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് നിർവ്വഹിച്ചു.

അന്തേവാസികളായ കുട്ടികൾക്ക് സ്നേഹ വിരുന്നും ഒരുക്കിയിരുന്നു. അലർട്ട് കൊടുങ്ങല്ലൂരിലെ കർമ്മ ഭടന്മാർക്ക് ആവേശം പകർന്ന് പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.സ് അസ്മാബി കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാരും അണിനിരന്നു. അലർട്ട് കൊടുങ്ങല്ലൂർ പ്രസിഡന്റ് കെ.എം.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പത്രപ്രവർത്തകൻ ശംസുദ്ധീൻ വാത്യേടത്ത് മുഖ്യ അതിഥിയായിരുന്നു. ശാലോം സദനിലേക്കുള്ള അലർട്ടിന്റെ സ്നേഹ സമ്പന്ന സാമഗ്രികൾ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ, സദനിലെ ശാലോം പരിചാരകർക്ക് കൈമാറി.

ജനറൽ സെക്രട്ടറി ബഷീർകൊല്ലത്തു വീട്ടിൽ, ജമാൽ പുതുപ്പുള്ളി, വി.എസ് ഇബ്രാഹിം കുട്ടി, മദർ മേരി പി.എ, ഗോപി , അബ്ദുൽ കാദർ ഒറ്റത്തൈക്കൽ, ഷമീർ പണിക്കശ്ശേരി, പ്രസാദ് എടവിലങ്ങ് , ശംസുദ്ധീൻ എടവിലങ്ങ് , നഫീജ്, അഡ്വ.ഫാത്തിമ പ്രിയദർശിനി, മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment