Advertisment

പൗരത്വ ഭേദഗതി ബിൽ;ഭരണകൂടം പച്ചക്ക് വർഗീയത പറയുന്നു. സംസ്‌കൃതി ജാഗ്രത സദസിൽ പ്രതിഷേധമിരമ്പി. 

author-image
admin
New Update

റിയാദ്, പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യൻ ഭരണകൂടം പച്ചക്ക് വർഗീയത പറയു കയാണെന്ന് റിയാദ് മലപ്പുറം ജില്ലാ കെ എം സി സി യുടെ സാംസ്ക്കാരിക വിഭാഗം, സംസ്‌കൃതി  'ഭീതിപ്പെടുത്താനാവില്ല' എന്ന പേരിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി കെ എം സി സി ദേശീയ സമിതിയംഗം ഉസ്മാനാലി പാലത്തിങ്ങൽ ഉൽഘാടനം ചെയ്തു.

Advertisment

publive-image

പൗരത്വ ഭേദഗതി ബിൽ,  ഭീതിപ്പെടുത്താനാവില്ല എന്ന തലക്കെട്ടിൽ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച ജാഗ്രത സദസ്സിൽ ജയചന്ദ്രൻ നെരുവമ്പ്രം സംസാരിക്കുന്നു.

സംസ്‌കൃതി  ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് അധ്യക്ഷത വഹിപ്രയോഗ വൽക്കരി ക്കാനുള്ള തീവ്രശ്രകൺവീനർമമാണ് നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ചിട്ടുള്ളത്. ഗോൾവാർക്കറുടെ നയമാണ്ഭരണകൂടം  പിന്തുടരുന്നത്. എല്ലാ അഭിപ്രായ വ്യത്യാസ ങ്ങളും മാറ്റിവെച്ച് ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. ഭരണഘടന വിശ്വാസത്തിലെ ടുത്ത് ജനാധിപത്യം ചേർത്ത് പിടിച്ച് ഈ അനീതിക്കെതിരെ പോരാടണം. ഇന്ത്യയെ നൂറ്റാണ്ടുകളോളം ഭരിച്ച ഒരു വിഭാഗത്തെ പൗരന്മാരല്ലാതാക്കാനുള്ള ഏത് ശ്രമത്തെ യും ചെറുക്കും. ചരിത്രം പഠിക്കുകയും ആവർത്തിച്ച് പറയുകയും ചെയ്യണം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി സർവ്വവും സമർപ്പിച്ച ഒരു വിഭാഗത്തെയാണ് ബ്രിട്ടീഷുകാ ർക്ക് മുമ്പിൽ മാപ്പെഴുതി നൽകിയ ഹിന്ദുത്വ വർഗീയവാദികൾ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്നത്.

ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ആർ.എസ്.എസിന്റെ ആവശ്യം മനുസമൃതി യാൽ നിർമ്മിതമായ ഒരു രാജ്യമാണ് സംഘപരിവാർ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന വിവേചനരഹിതമായ ഇന്ത്യ യെ നിലനിർത്താൻ സർവ്വ സജ്ജരാകാൻ എല്ലാവർക്കും സാധിക്കണം. രാജ്യത്ത് നടപ്പിലാക്കുമെന്ന് പറയുന്ന ദേശീയ പൗരത്വ രജിസ്റ്റർ മുസ്‌ലിം വിഭാഗത്തെ മാത്രം ഉന്നം വെക്കുമ്പോൾ അതിനെ ചെറുത്ത് തോല്പിക്കുവാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്.

ഭീതി പടർത്തി ഭയം വിതച്ച് മുന്നോട്ട് പോകാൻ അമിത്ഷയുടെ ആക്രോശങ്ങൾക്ക് കഴിയില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ മുസ്‌ലിം രാജ്യങ്ങ ളിലെ മുസ്‌ലിം ഇതര ആറ് വിഭാഗങ്ങൾക്ക് ഒരു രേഖയുമില്ലെങ്കിലും ആറ് വർഷം ഇന്ത്യയിൽ താമസിച്ചാൽ പൗരത്വം നൽകുമെന്നാണ് ഭേദഗതി ബില്ലിൽ സൂചിപ്പി ക്കുന്നത്. ഇന്ത്യ ഏതെങ്കിലും ഒരു മതാടിസ്ഥാന രാഷ്ട്രമല്ല. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിച്ച് പരമോന്നത നീതിപീഠത്തിൽ നീതിക്ക് വേണ്ടി പോരാടുന്നതോടൊപ്പം സാംസ്ക്കാരിക രാഷ്ട്രീയ പോരാട്ടവും ഒരുമിച്ച് നിന്ന് നടത്തുമെന്ന് ജാഗ്രതാ സദസ്സ് ഐകകണ്ഠേന പ്രതിജ്ഞയെടുത്തു.

ആസാമിലെ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്ത് പോയ പത്തൊൻപത് ലക്ഷം ആളു കളിൽ  മഹാ ഭൂരിഭാഗവും ഹിന്ദുകളാണ്. ഈ തിരിച്ചറിവിൽനിന്നാണ് ഇത്തരമൊരു ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. പൗരത്വം നൽകുന്നതിന് ആരും എതിരല്ല. മറിച്ച് മതം മാനദണ്ഡമാക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും സദസ്സിൽ പങ്കെടു ത്തവർ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ ജയചന്ദ്രൻ നെരുവമ്പ്രം, ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറം സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ജയൻ കൊടുങ്ങല്ലൂർ, പ്രവാസി സാംസ്ക്കാരിക വേദി സെൻട്രൽ കമ്മിറ്റിയംഗം ബാരിഷ്‌ കിഴിശ്ശേരി, അഡ്വ. ഹബീബ് ആർ ഐ സി സി, സംസ്‌കൃതി കൺവീനർ സത്താർ താമരത്ത്, കെ എം സി സി സൗദി സെക്രട്ടറിയേറ്റ് അംഗം ശുഹൈബ് പനങ്ങാങ്ങര, റിയാദ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, റിയാദ് കെ എം സി സി  സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് എന്നിവർ പ്രസംഗിച്ചു. കെ എം സി സി ജില്ലാ സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സ്വാഗതവും ഹംസത്തലി പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

ജാഗ്രത സദസ്സിൽ പങ്കെടുത്തവർ ബില്ലിനെതിരെയും കേന്ദ്ര സർക്കറിനെതിരെയുമുള്ള പോസ്റ്ററുകൾ ഉയർത്തി പ്രതിഷേധിച്ചു. അഷ്റഫ് കൽപകഞ്ചേരി, ശരീഫ് അരീക്കോട്, മുഹമ്മദ് കോയ തങ്ങൾ ചെട്ടിപ്പടി, ഹമീദ് ക്ലാരി, ഷൗക്കത്ത് കടമ്പോട്ട്, യൂനുസ് താഴെക്കോട്, അഷ്റഫ് മോയൻ, യൂനുസ് കൈതക്കോടൻ, അബ്ദുൽ കലാം മാട്ടുമ്മൽ, സിദ്ധീഖ് കോനാരി, ഇഖ്ബാൽ തിരൂർ, ഷബീറലി ജാസ്, എന്നിവർ നേതൃത്വം നൽകി.

Advertisment