Advertisment

യുപിയിലെ 40 ലക്ഷം പേരുടെ പൗരത്വം ചോദ്യം ചെയ്തത് ഗൗരവത്തോടെ കാണണം. സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി.

author-image
admin
New Update
Advertisment
റിയാദ്: ഇന്നലെ സി.എ.എ - എൻ.ആർ.സി ഹർജികളിൽ വാദം കേൾക്കുന്നതിനിടയിൽ മനു അഭിഖ് അഭിഷേക്സിൻവി എന്ന അഭിഭാഷകൻ ശ്രദ്ധേയമായി ഉന്നയിച്ച യുപിയിലെ  40 ലക്ഷത്തിലേറെ വരുന്നവരുടെ പൗരത്വ നിഷേധം തീർത്തും ഗൗരവത്തോടെ കാണണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ ആവശ്യപ്പെട്ടു.
publive-image
റൂളുകളും ചട്ടങ്ങളും ഇറക്കുന്നതിന് മുമ്പ് തന്നെ യോഗിആദിത്യ നാഥിന്റെ  കീഴിലുള്ള ഫാസിസ്റ്റ് ഗവർമെന്റ്, എൻ.ആർ.സി യുപിയിലെ 19 ജില്ലകളിൽ നടപ്പാക്കി കഴിഞ്ഞു. ഇക്കാര്യങ്ങളുമായി ഇനിയും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. കോടതിയിൽ നിന്നും വിധി വരുന്നതിന്റെ മുമ്പ് തന്നെ ഇത്തരം നടപടി ക്രമങ്ങളിലൂടെ 40 ലക്ഷത്തിലേറെ വരുന്ന യുപിയിലെ ഇന്ത്യൻ പൗരന്മാരെ ചോദ്യത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തത് ഗൗരവത്തോടെ കാണേണ്ടതാണ്.
സുപ്രിം കോടതി വിധി നിരാശാജനകമാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും, സമ്പൂർണ്ണമായും നീതിയുടെ നിലനിൽപ്പിനും പൗരന്മാരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് സുപിം കോടതിയെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള നടപടി ക്രമങ്ങൾ വിധികളിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രധീക്ഷിക്കാം.

ഇന്ത്യയിലെ മതേതരത്വം സംരക്ഷിച്ചു എന്ന് ഉറപ്പ് വരുത്തുവാനും സി.എ.എ - എൻ.ആർ.സി നടപടി ക്രമങ്ങളിൽ നിന്ന് പിന്തിരിയുന്നത് വരെ സമര മുഖത്ത് ഉറച്ച് നിൽക്കാൻ, മതേതര വിശ്വാസികളോട് കൂടെ നിന്ന് കൊണ്ട് ബുദ്ധിപരമായ സമീപനങ്ങൾ സ്വീകരിച്ച് കൊണ്ട് മുന്നോട്ട് നീങ്ങണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ ആവശ്യപ്പെടുന്നു.

Advertisment