Advertisment

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൗരസമൂഹം ഒന്നിക്കണം: കാംപസ് ഫ്രണ്ട്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കാസർഗോഡ് രണ്ട് യുവാക്കളെ അറുകൊല ചെയ്ത സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൗരസമൂഹം ഒന്നിക്കണമെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി. കാസർഗോഡ് ശരത് ലാലിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കിൽ രണ്ടാമത് കൊല്ലപ്പെട്ട കൃപേഷിനെ തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണ് സിപിഎം വെട്ടിനുറുക്കിയത്.

Advertisment

publive-image

എതിർശബ്ദങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൊലക്കത്തി കൊണ്ട് ഇല്ലാതാക്കുന്ന സിപിഎം നിലപാട് കേരളത്തെ ചോരയിൽ മുക്കുകയാണ്. വിദ്യാർത്ഥി വിഷയത്തിൽ ഒതുങ്ങേണ്ട പ്രശ്നത്തെ രണ്ട് അരുംകൊലകളിൽ എത്തിച്ച ഇവരാണ് രക്തസാക്ഷികളെ ഉയർത്തിക്കാട്ടി ചാരിത്ര്യ പ്രസംഗം നടത്തുന്നത്.

ഈ വിഷയത്തിൽ മൗനം തുടരുന്ന സാംസ്‌ക്കാരിക നായകരുടെ കാപട്യം തിരിച്ചറിയണം. കേരളത്തിലെ കലാലയങ്ങളെ ഗുണ്ടാ കേന്ദ്രങ്ങളാക്കി കൊണ്ട് ഇതേ സംസ്കാരമാണ് എസ്എഫ്ഐ പിന്തുടരുന്നത്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കക്കാർ എന്നും സിപിഎമാണ്. അത് തടയണമെന്നും സമാധാനം സംരക്ഷിക്കണമെന്നും ഫായിസ്

Advertisment