Advertisment

പൊന്നുപോലെ സൂക്ഷിച്ച നാണയശേഖരം ദുരിതാശ്വാസത്തിന് നല്‍കി ദേവദത്ത്

New Update

Advertisment

കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഉള്ളന്നൂര്‍ സൗപര്‍ണികയില്‍ ദേവദത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വര്‍ണനിറമുള്ള നാണയങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവരികയായിരുന്നു. മണ്ണുകൊണ്ട് നിര്‍മിച്ച ഒരു കുടത്തിലായിരുന്നു ദേവദത്തിന്റെ നാണയശേഖരം. ആഗസ്റ്റ് രണ്ടാം വാരം ജില്ലയിലുണ്ടായ പ്രളയക്കെടുതിയില്‍ ദേവദത്തിന്റെ പല കൂട്ടുകാരുടെയും വീടുകള്‍ മുങ്ങിപ്പോയി.

അവരുടെ വീടുകള്‍ കാണാനും ആശ്വസിപ്പിക്കാനും ഈ സ്‌കൂളിലെ അധ്യാപിക കൂടിയായ ദേവദത്തിന്റെ അമ്മ ശ്രീരഞ്ജുവിനേയും സഹപാഠികളേയും കൂട്ടി ദേവദത്ത് പോയിരുന്നു. പ്രളയക്കെടുതിയിലെ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിന് അമ്മയും സ്‌കൂളിലെ മറ്റ് അധ്യാപകരും തങ്ങളുടെ ശമ്പളം നല്‍കുന്നുണ്ടെന്ന് അിറഞ്ഞ ദേവദത്തിനും 1000 രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നിര്‍ബന്ധം. താന്‍ പൊന്നുപോലെ സൂക്ഷിക്കുന്ന നാണയശേഖരം ഇതിനായി നല്‍കണമെന്ന ദേവദത്തിന്റെ ആവശ്യം അംഗീകരിച്ച അമ്മയും ക്ലാസ് ടീച്ചറും സഹപാഠികളും ഇന്നലെ കളക്ടറേറ്റിലെത്തി ദേവദത്തിന്റെ നാണയശേഖരത്തിലുണ്ടായിരുന്ന 1125 രൂപ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി.

സഹജീവികളുടെ ദുരിതത്തില്‍ അവരെ സഹായിക്കാന്‍ തന്റെ പ്രിയപ്പെട്ട സമ്പാദ്യം നല്‍കിയ ദേവദത്തിന്റെ മാതൃക ഉദാത്തമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.

Advertisment