Advertisment

ഉന്നാവ് പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട് ; യുവതി ഇപ്പോള്‍ വെന്‍റിലേറ്ററില്‍ ; രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രം ?

New Update

ഡല്‍ഹി : ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെടുകയും പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത 23കാരിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്കു ശേഷമാണ് ഡോ സുനില്‍ ഗുപ്ത ഇക്കാര്യങ്ങളറിയിച്ചത്. യുവതി ഇപ്പോള്‍ വെന്‍റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം തീകൊളുത്തിയത്. ബലാത്സംഗ കേസിന്‍റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തിൽ അധികം പൊള്ളൽ യുവതിക്ക് ഏറ്റിരുന്നു.

Advertisment