Advertisment

കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ച് കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സാഹചര്യത്തിൽ പാലിക്കേണ്ടതായ നിബന്ധനകളെക്കുറിച്ച് വ്യാപാരികളെ ബോധവൽക്കരിക്കാൻ മലമ്പുഴ പോലീസ് സ്റ്റേഷനിൽ ആലോചന യോഗം ചേർന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു പ്രഖ്യാപിച്ച് കടകൾ രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ തുറന്നു പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സാഹചര്യത്തിൽ പാലിക്കേണ്ടതായ നിബന്ധനകളെക്കുറിച്ച് വ്യാപാരികളെ ബോധവൽക്കരിക്കാൻ മലമ്പുഴ പോലീസ് സ്റ്റേഷനിൽ സി.ഐ.സുനിൽ കൃഷ്ണയുടെ നേതൃത്വത്തിൽയോഗം ചേർന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.സുരേഷ് കുമാർ, സെക്രട്ടറി അപ്പൂ കുട്ടൻ, എൽ ജോ- പി.ജോർജ്ജ്, ഉദയൻ, ഗംഗാധരൻ, അബ്ബാസ് എന്നിവർ പങ്കെടുത്തു.

കടകളിൽ നിൽക്കുന്ന ഉടമയും ജീവനക്കാരും വാക്സിൻ എടുത്ത സർട്ടിഫിക്കറ്റിൻ്റെ ഫോട്ടോസ്റ്റാറ്റ്കോപ്പി കടയുടെ മുമ്പിൽ പ്രദർശിപ്പിക്കണം. 25 സ്കൊയർ ഫീറ്റിൽ ഒരാൾ എന്ന അനുപാതത്തിൽ മാത്രമേ കടക്കുള്ളിൽ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ. ഈ നിബന്ധന പ്രകാരം കടയിൽ ഒരേ സമയം എത്ര പേർക്ക് പ്രവേശിക്കാനാവുമെന്നും കടക്കു മുമ്പിൽ പ്രദർശിപ്പിക്കണം. പരമാവുധി ആളെ കൂട്ടാതെ നോക്കണം എന്നീ നിബന്ധനകളാണ് ആലോചനായോഗത്തിൽ നിർദ്ദേശിച്ചത്.

നിബന്ധനകളും നിർദ്ദേശങ്ങളും പരമാവധി പാലിക്കണമെന്ന് യൂണിറ്റ് പ്രസിഡൻറ് എം.സുരേഷ് കുമാർ വ്യാപാരികൾക്ക്നിർദ്ദേശo നൽകി.

palakkad news
Advertisment