Advertisment

'പരേതൻ' തിരിച്ചെത്തുന്നു... നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം; യൗവനത്തുടിപ്പിൽ നാട് വിട്ട 'മരിച്ച' സാജിദ് തങ്ങളുടെ പുനപ്രവേശം വാർദ്ധക്യത്തളർച്ചയിൽ

New Update

publive-image

Advertisment

ജിദ്ദ: നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ ലിസ്റ്റിൽ പെടുത്തിയ ഒരു മലയാളി പ്രവാസിയെ ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തിന് തിരിച്ചു കിട്ടി. 1976 ൽ മുംബയിൽ ഉണ്ടായ വലിയ വിമാന ദുരന്തത്തിൽ മരിച്ചെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാജിദ് തങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരമാവുന്നത്.

ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് ഉയർന്നു പൊങ്ങവേ അഗ്നിക്കിരയാവുകയും അതിലുണ്ടായിരുന്ന 89 യാത്രക്കാരും ആറ് ജീവനക്കാരും മരിച്ചുവെന്നാണ് റിപ്പോർട്ട് ഉണ്ടായ വിമാനത്തിലെ യാത്രക്കാരിൽ ഒരാളായിരുന്നു സാജിദ് തങ്ങൾ.

ഇരുപത്തിരണ്ടിന്റെ യൗവന തുടിപ്പിൽ ഗൾഫിലേക്ക് പുറപ്പെട്ട സാജിദ് ഇപ്പോൾ ജനമധ്യത്തിലെത്തുന്നത് തിരിച്ചെത്തുന്നത് എഴുപത്തിന്റെ വാർദ്ധക്യത്തളർച്ചയിൽ. മാതാപിതാക്കളും നാല് സഹോദരിമാരും മൂന്ന് സഹോദരന്മാരും അടങ്ങുന്ന കുടുംബത്തെ പോറ്റാനായി ഗൾഫിലേക്ക് പുറപ്പെട്ട സാജിദ് തങ്ങളുടെ കഥ ബ്രിട്ടീഷ് മാധ്യമമായ അൽമിറോ വിശ്വപ്രസിദ്ധമാക്കിയിരിക്കയാണ്.

യുഎഇ തലസ്ഥാനമായ അബുദാബിയിൽ തനിക്കറിയാവുന്ന കലാ സൃഷ്ടികളും സാംസ്കാരിക പ്രകടനങ്ങളും നടത്തി കൊണ്ടായിരുന്നു ജീവിതവൃത്തി ചെയ്തിരുന്നത്.

1976 ഒക്ടോബറിൽ നാട്ടിലേയ്ക്ക് മടങ്ങവെയാണ് ജീവിതത്തിന്റെ ഗതി മാറ്റിയ സംഭവം സാജിദ് തങ്ങൾക്ക് ഉണ്ടാവുന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്രയായിരുന്നു അത്. അദ്ദേഹം പുറപ്പെട്ട മദ്രാസിലേയ്ക്ക് ബോംബെ വഴിയുള്ള എയർ ഇന്ത്യ വിമാനം സാന്താക്രൂസിൽ നിന്ന് ഉയർന്ന് പൊങ്ങി ഏറെ വൈകാതെ അഗ്നിക്കിരയായി നിലംപൊത്തുകയായിരുന്നു.

വിമാനത്തിനുള്ളിലെ തൊണ്ണൂറ്റിയഞ്ച് പേരും മരിച്ചുവെന്നായിരുന്നു റിപ്പോർട്ട്. വർഷങ്ങളോളം തോരാത്ത കണ്ണീരിലായിരുന്നു വാർത്ത അറിഞ്ഞ മുതൽ സാജിദിന്റെ നിരാലംബരായ കുടുംബം.

എന്നാൽ കഥാപുരുഷൻ രക്ഷപ്പെടുകയും അബുദാബിയിലേക്ക് തന്നെ തിരിച്ചു പോവുകയുമായിരുന്നു. അവിടെ വീണ്ടും തനിക്കറിയാവുന്ന കലാ സൃഷ്ട്ടികൾ ചെയ്ത് ജീവിച്ചു. പ്രവാസ ജീവിതം എവിടയും എത്തിച്ചില്ലാത്തതിനാൽ ഒരു പരാജിതനായി കുടുംബത്തിനെ അഭിമുഖീകരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. മെച്ചപ്പെട്ട സമ്പാദ്യം ഉണ്ടാക്കിയിട്ടേ കുടുംബത്തിലേക്ക് മടങ്ങൂ എന്ന വാശിയിൽ കഴിയവേ നാലര പതിറ്റാണ്ടു പിന്നിട്ടത് അദ്ദേഹം അറിഞ്ഞില്ല.

ഒടുവിൽ, 2019 ൽ സാജിദ് ഒരു മതപണ്ഡിതനെ പരിചയപ്പെടാനിടയായി. അതാകട്ടെ ബോംബയിൽ വെച്ചായിരുന്നു. അകന്ന് കഴിയുന്ന കുടുംബങ്ങൾക്കിടയിൽ രജ്ഞിപ്പ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ഒരു സാമൂഹ്യ സംഘടന നടത്തുന്ന ആളായിരുന്നു ആ മതപണ്ഡിതൻ.

അദ്ദേഹം വഴിയാണ് "പരേതൻ" ജീവിച്ചിരിക്കുന്ന വിവരം കുടുംബത്തിൽ എത്തുന്നത്. എങ്കിലും, അര നൂറ്റാണ്ട് അടുത്ത വിസ്മൃതിയ്ക്ക് ശേഷമുള്ള സാജിദിന്റെ പുനസമാഗമത്തിൽ സ്തബ്ധരായിരിക്കുകായാണ് സാജിദിന്റെ കുടുംബം. അതിനിടയിൽ, പിതാവ് 2012 ൽ മരണപ്പെട്ടു, തൊണ്ണൂറ്റി അഞ്ച്കാരിയായ മാതാവ് ഫാത്തിമ്മ ബീവി, ഭാര്യ ജമീല, സഹോദരങ്ങളായ അസീസ്, മുഹമ്മദ്, കുഞ്ഞി എന്നിവർ ആരോഗ്യാവസ്ഥയിലുണ്ട്.

സഹോദരൻ ഉടൻ ബോംബെയിലേക്ക് പുറപ്പെടും. അവിടെ നിന്ന് അഞ്ചു പതിറ്റാണ്ടുകൾക്ക് ശേഷം സാജിദിനെ നാട്ടിലേയ്ക്ക് തിച്ചെത്തിക്കാൻ...

soudi news
Advertisment