Advertisment

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകർക്കാൻ അനുവദിക്കില് പ്രതിരോധ സദസ്സ്.

author-image
admin
New Update

റിയാദ്: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകർക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢനീക്കങ്ങളെ ജനാധിപത്യ - മതേതര വിശ്വാസികൾ ചേർന്ന് നിന്ന് ചെറുത്ത് തോൽപ്പിക്കുമെന്ന് റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിരോധ സദസ് പ്രഖ്യാപിച്ചു.

Advertisment

publive-image

റിയാദ് ക്രിയേറ്റീവ് ഫോറം ബത്ഹയിൽ സംഘടിപ്പിച്ച പ്രതിരോധ‌ സദസ് പ്രമുഖ എഴുത്തു കാരൻ സുഫ് യാൻ അബ്ദുസലാം ഉദ്ഘാടനം ചെയ്യുന്നു.

ഭരണഘടനയോട് ചേർന്ന് നിൽക്കുക, ഫാഷിസത്തെ ചെറുത്ത് തോൽപ്പിക്കുക' എന്ന പ്രമേയത്തിൽ നടത്തിയ പരിപാടി പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ സുഫ് യാൻ അബ്ദുസലാം ഉദ്ഘാ ടനം ചെയ്തു. ഇന്ത്യ എന്ന സുന്ദരമായ ആശയത്തെ തകർക്കുവാനുള്ള ശ്രമങ്ങളെ ഇന്ത്യൻ ഭരണ ഘടന ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു.

publive-image

ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്ത മുദ്രാവാക്യങ്ങൾ ഈ സംയുക്ത പ്രതിരോധത്തെ ദുർബല പ്പെടുത്തുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ എഴുപത്തൊന്നാം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സദസ്സിൽ ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.കെ.മുഹമ്മദ് ഹലീം മുഖ്യാതിഥിയായി പങ്കെടുത്തു. ജനാധിപത്യ - മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ ബഹുസ്വരതക്ക് നേരെയുള്ള കടന്നുകയറ്റ മായതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാതി-മത-രാഷ്ട്രീയ വൈജാത്യങ്ങൾ ക്കതീതമായി ഇന്ത്യൻ ജനത പ്രതിരോധം തീർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ അഡ്വ.പി.കെ.ഹബീബ് റഹ്മാൻ ചടങ്ങിൽ മോഡറേറ്റ റായിരുന്നു. കൺവീനർ ആരിഫ് മോങ്ങം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സദസിൽ വായിച്ചു കേൾപ്പിച്ചു. റിയാദിലെ വിവിധ സാമൂഹ്യ-സാംസ്കാരിക- മാധ്യമ കൂട്ടായ്മകളെ പ്രതിനിധീ കരിച്ചു കൊണ്ട് സത്താർ താമരത്ത്, അഡ്വ.അബ്ദുൽ ജലീൽ, അലവിക്കുട്ടി ഒളവട്ടൂർ, ജയൻ കൊടുങ്ങല്ലൂർ, നജീം കൊച്ചുകലുങ്ക്, സഹൽ ഹാദി, ബഷീർ രാമപുരം, എഞ്ചിനീയർ ഉമർ ശരീഫ് എന്നിവർ നിലപാടുകൾ പങ്കുവെച്ച് സംസാരിച്ചു. നബീൽ പയ്യോളി സ്വാഗതവും ഷാജഹാൻ പടന്ന നന്ദിയും പറഞ്ഞു.

publive-image

മുജീബ് പൂക്കോട്ടൂർ, നൂറുദ്ദീൻ കണ്ണൂർ, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട്, യാസർഹികമി, ശിഹാബ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.

 

Advertisment