Advertisment

കിറ്റെക്‌സിന് മുന്നില്‍ മുട്ടുമടക്കി തൊഴില്‍ വകുപ്പ്; കിറ്റെക്‌സിന് നല്‍കിയ നോട്ടീസില്‍ നിന്നും തൊഴില്‍ വകുപ്പ് പിന്മാറി

New Update

publive-image

Advertisment

കൊച്ചി: പുതുക്കിയ മിനിമംകൂലി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്‌സിന് നല്‍കിയ നോട്ടീസില്‍ നിന്നും തൊഴില്‍ വകുപ്പ് പിന്മാറി. പെരുമ്പാവൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കിറ്റെക്‌സിന് ജൂണ്‍ 30 ന് മിനിമം കൂലി നടപ്പാക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ നോട്ടീസാണ് മരവിപ്പിച്ചത്.

2019 ലെ മിനിമം കൂലി ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെന്ന് കാണിച്ചായിരുന്നു അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നോട്ടീസ് നല്‍കിയത്.എന്നാല്‍ ഈ ഉത്തരവ് ഹൈകോടതി 2021 മാര്‍ച്ച് 26 ന് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തതാണെന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ നോട്ടീസ് കോടതിയലക്ഷ്യമാണെന്നും സൂചിപ്പിച്ച് ജൂലൈ 1 ന് കിറ്റെക്‌സ് അഡ്വ ബ്ലെയ്‌സ് കെ ജോസ് മുഖേന ലേബര്‍ സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ഹൈകോടതിയിലുള്ള കേസില്‍ ഒന്നാം കക്ഷിയാണ് സംസ്ഥാന ലേബര്‍ സെക്രട്ടറിയെന്നിരിക്കെ ഹൈകോടതി സ്‌റ്റേയെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നടപടിയില്‍ നിന്നും പിന്‍വാങ്ങികൊണ്ടുള്ള നോട്ടീസില്‍ പറയുന്നത്.

ഹൈകോടതി സ്‌റ്റേ ചെയ്ത ഉത്തരവിന്മേല്‍ കോടതി അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും തുടര്‍ നടപടികള്‍ എന്നും നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്. നോട്ടീസ് കോടതിയലക്ഷ്യമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ പിന്മാറ്റം.

kitex
Advertisment