Advertisment

സിനിമ തിയ്യേറ്ററില്‍ കാണിക്കണമെന്നാണ് ആഗ്രഹം, പ്രതീക്ഷയോടെ മുന്നോട്ട് പോകുന്നു; വിനയന്‍

author-image
ഫിലിം ഡസ്ക്
New Update
publive-image

സംവിധായകന്‍ വിനയന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന ചരിത്ര സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.ശ്രീഗോകുലം മൂവീസിന്‌റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിജു വില്‍സണിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇനി ഒരു മാസത്തെ ഷൂട്ടിംഗ് കൂടിയാണ് സിനിമയ്ക്ക് ബാക്കിയുളളത്.

അതേസമയം ചിത്രം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന തന്‌റെ ആഗ്രഹം വിനയന്‍ പങ്കുവെച്ചിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് വിനയന്‍ പറയുന്നു.

കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‌കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്, വിനയന്‍ പറഞ്ഞു.
ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്‌ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം...വിനയന്‍ തന്റെ പുതിയ സിനിമയെ കുറിച്ച് പറഞ്ഞു.
director vinayan pathonbatham noottaand siju wilson vinayan
Advertisment