Advertisment

സൗദിയിലെ പൊതു ഇടങ്ങളിലെ മാന്യത: നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ.

author-image
admin
New Update

സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ ജനങ്ങളിൽ നിന്ന് മാന്യതയും മര്യാദയും ഉറപ്പ് വരുത്തുന്നതിനായി കൊണ്ട് വന്ന പുതിയ നിബന്ധനകൾ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment

publive-image

രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും പാലിക്കുന്നെന്ന് ഉറപ്പ് വരുത്താനും മൂല്യ ങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പൊതുസ്ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം ഒഴിവാക്കു ന്നതിനാവശ്യമായ പത്ത് നിബന്ധനകളാണ് പുതിയ നിയമാവലിയിൽ ഉള്ളത്. ഇത് രാജ്യത്ത് ജീവിക്കുന്നവരെല്ലാം അനുസരിക്കാൻ ബാധ്യസ്ഥരാണ്.

നിബന്ധനകൾ സംബന്ധിച്ച് രൂപം നൽകിയ നിയമാവലിയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധ മായി പ്രവർത്തിക്കുന്നവർക്ക് കനത്ത പിഴ നൽകേണ്ടി വരും. ഇവരിൽ നിന്നും 5000 റിയാല്‍ വരെ പിഴ ഈടാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുക പിഴയായി അടക്കേണ്ടി വരും.

നിയമാവലിയിലെ നിബന്ധനകൾ നടപ്പാക്കുന്നതിനും നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനും സംവിധാനം ഒരുക്കുന്നത് സൗദി ടൂറിസം കമ്മീഷനുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയമാണ്.

മാന്യത ലംഘിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷ പ്പെടുന്നത് ഈ നിയമാവലിലെ നിബന്ധനകൾ പ്രകാരം ശിക്ഷാര്‍ഹമാണ്. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കഫേകള്‍, തിയേറ്ററുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, റോഡുകള്‍, ബീച്ചുകള്‍, മാര്‍ക്കറ്റുകള്‍, മാളുകൾ, മ്യൂസിയങ്ങള്‍ തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടും.

പൊതുസ്ഥലങ്ങളിൽ സഭ്യേതരമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകൾ, ചിത്രങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ വരക്കുകയോ എഴുതുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. വാഹനങ്ങളിലും ഇവ പാടില്ല. ഇവ രേഖപ്പെടുത്തിയിട്ടുള്ള വസ്ത്രങ്ങളും ധരിക്കാൻ പാടില്ല.

പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ജനങ്ങൾക്ക് അരോചകമാകുന്നതോ ഉപദ്രവമാകുന്ന തോ ആയ വാക്കുകളും പ്രയോഗിക്കാൻ പാടുള്ളതല്ല. നിയമാവലിയിലെ നിബന്ധനകൾ ശരിയായ രീതിയിൽ നടപ്പിലാക്കുന്നത് ഉറപ്പ് വരുത്താൻ സ്വകാര്യ കമ്പനികളിലെ സെക്യരിറ്റി ഗാര്‍ഡുകളുടെ സേവനം പൊതുസ്ഥലങ്ങളിൽ ഉണ്ടാകും. .

Advertisment