Advertisment

"ദി ഡിസ്റ്റൻസ്" സുവനീർ പടിഞ്ഞാറൻ പ്രവിശ്യാതല വിതരണോദ്‌ഘാടനം കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവ്വഹിച്ചു

New Update

publive-image

Advertisment

ജിദ്ദ: കോവിഡ് ഭീതി വിതച്ച കാലത്തെ അനുഭവങ്ങളും, പുതിയ ലോകക്രമത്തിലെ മാറ്റങ്ങളും സാധ്യതകളും വിവരിച്ചു കൊണ്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സഊദി കമ്മിറ്റി പുറത്തിറക്കിയ സുവനീർ "ദി ഡിസ്റ്റന്സിൻറെ" പടിഞ്ഞാറൻ പ്രവിശ്യയിലെ വിതരണോദ്ഘാടനം ജിദ്ദയിൽ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവ്വഹിച്ചു. മക്ക ഉമ്മുൽഖുറാ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഡോ.ഗദീർ തലാൽ മലബാരി സുവനീർ ഏറ്റുവാങ്ങി.

publive-image

ജീവകാരുണ്യ മേഖലകളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തുന്ന സേവനങ്ങളെ കോൺസുൽ ജനറൽ ഉദ്‌ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. കോവിഡ് കാലഘട്ടത്തിലും ഫ്രറ്റേണിറ്റി ഫോറം സേവന നിരതമായിരുന്നുവെന്നറിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ദി ഡിസ്റ്റൻസ്' ഉൾക്കൊള്ളിച്ചിട്ടുള്ള പ്രഗത്ഭരുടെ ലേഖനങ്ങളും ആരോഗ്യ-സന്നദ്ധ സേവന രംഗത്തു പ്രവർത്തിക്കുന്നവരുടെ അനുഭവക്കുറിപ്പുകളും പ്രവാസികൾക്കുള്ള നല്ലൊരു ഉപഹാരമായിരിക്കുമെന്നും കോൺസുൽ ജനറൽ ആശംസിച്ചു.

publive-image

ജിദ്ദ കിംഗ് അബ്ദുൽഅസീസ് യൂണിവേഴ്‌സിറ്റി പ്രഫസർ ഡോ. സുബൈർ സുവനീർ പരിചയപ്പെടുത്തി. ഇംഗ്ലീഷ്, ഉറുദു, മലയാളം, തമിഴ്, കന്നട എന്നീ അഞ്ച് ഭാഷകളിലുള്ള കൃതികൾ ഉൾക്കൊള്ളുന്ന സുവനീർ ഏതൊരു ഇന്ത്യൻ പ്രവാസിക്കും സ്വീകാര്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ഹസ്സൻ ചെറൂപ്പ, നോർത്ത് ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം പ്രസിഡൻറ് അസീസുൽ റബ്ബ്, ഇന്ത്യ ഫോറം പ്രസിഡൻറ് മീർ ഫിറോസുദ്ദിൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി.പി. അലി, ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡൻറ് അഷ്‌റഫ് മൊറയൂർ, സകരിയ ബിലാദി എന്നിവർ ആശംസകളർപ്പിച്ചു. ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണൽ പ്രസിഡൻറ് ഫയാസുദ്ദിൻ, സെക്രട്ടറി ഇഖ്‌ബാൽ ചെമ്പൻ സംസാരിച്ചു. അസിം സീഷാൻ മോഡറേറ്ററായിരുന്നു.

ജിദ്ദ ഐബിസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പൗരപ്രമുഖരും വിദ്യാഭ്യാസ മാധ്യമ രംഗത്തെ ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു.

soudi news
Advertisment