Advertisment

ഭൂഗർഭ  റോഡിലേയ്ക്ക്  വീഴാറായവാഹനത്തിൽ  നിന്ന് ഡ്രൈവർ രക്ഷപ്പെട്ടു.

New Update
ജിദ്ദ:   നിലംപതിച്ചാൽ   മരണം  ഏറെക്കുറെ  ഉറപ്പായിരുന്ന  അപകടത്തിൽ  നിന്ന്   ഒരു   ഡ്രൈവർ  അത്ഭുതകരമായി   രക്ഷപ്പെട്ടു.  ജിദ്ദയിലെ  തിരക്കേറിയ   അന്തുലസ്  റോഡിൽ   ബുധനാഴ്ച  രാവിലെയാണ്  സംഭവം.

  റോഡിലെ   ഒരു   ഭൂഗർഭ  പാതയ്ക്ക്    മുകളി ലൂടെയുള്ള   റോഡിലൂടെ     സഞ്ചരിക്കുകയായിരുന്ന പിക്ക് അപ്  വാഹനം ട്രാക്ക്   തെറ്റുകയും   താഴേയ്ക്കുള്ള   ഭാഗത്തെ   സിമന്റ്  വേലിയിൽ   ചെന്നെത്തുകയുമായി രുന്നു.    വേലി   ഭേദിച്ച   വാഹനം   താഴ്ചയിലേയ്ക്ക്   പതിക്കുമെന്നായി.   താഴെ   വാഹനങ്ങൾ   ഇടമുറിയാതെ   ചീറിപ്പായുകയുമാണ്.   താഴേയ്ക്ക്  വീണാൽ   അന്ത്യം   ഉറപ്പ്.

Advertisment
publive-image
അതിലൂടെ    പോവുകയായിരുന്ന   വാഹനങ്ങളിലെ  സോഷ്യൽ  മീഡിയ   പ്രിയർ   ഭൂഗര്ഭത്തിലേയ്ക്ക്   വീഴാനിരിക്കുന്ന    വാഹനം   കൗതുക  വിഷയമാക്കി.  അതിലേറെ  കൗതുകം   യാതൊരു   അപായവും   ഇല്ലാതെയുള്ള  ഡ്രൈവറുടെ    രക്ഷപ്പെടലായിരുന്നു.
Advertisment