Advertisment

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍; കുവൈറ്റിലെ ഇന്ത്യന്‍ എംബസി നാളെ മുതല്‍ മാര്‍ച്ച് നാല് വരെ അടച്ചിടും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് മുന്‍കരുതല്‍ ആരോഗ്യനടപടിയുടെ ഭാഗമായി നാളെ (മാര്‍ച്ച് 2) മുതല്‍ മാര്‍ച്ച് നാല് വരെ കുവൈറ്റിലെ ഇന്ത്യന്‍ എംബസി അടച്ചിടും.

മുന്‍കൂട്ടിയുള്ള അപ്പോയിന്റ്‌മെന്റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ തുടരും. അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം.

മൂന്ന് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടരും. മാര്‍ച്ചില്‍ എംബസി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ പരിപാടികളും പുനക്രമീകരിച്ചിട്ടുണ്ട്.

Advertisment