Advertisment

ഈണങ്ങളുടെ ചക്രവർത്തിക്ക് 53 വയസ് !

New Update

publive-image

Advertisment

സൂപ്പർ സ്റ്റാർ രജനീകാന്തിനെപ്പോലെ എണ്ണമറ്റ കനൽ വഴികൾ താണ്ടി പ്രശസ്തിയുടെ ഉത്തുംഗതയിൽ എത്തപ്പെട്ട എ .ആർ . റഹ്‌മാൻ ഇന്ന് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രതിഭയാണ്.

കാൽനൂറ്റാണ്ടുകാലത്തെ വിസ്മയ സംഗീതജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത് കണക്കറ്റ പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമാണ്.

6 ദേശീയ പുരസ്‌ക്കാരങ്ങൾ, രണ്ടു ഗ്രാമി അവാർഡുകൾ, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു BAFTA പുരസ്ക്കാരം, രണ്ട് അക്കാഡമി അവാർഡുകൾ..... മികവാർന്ന ഹോളിവുഡ് ചിത്രം സ്ലം ഡോഗ് മില്യണറിലെ ' ജയ്ഹോ' യുടെ ഓസ്‌ക്കാർ തിളക്കം..... ഇപ്പോൾ പത്മഭൂഷൺ വരെയെത്തി നിൽക്കുകയാണ് ആ അനസ്യൂത പ്രയാണം.

publive-image

റഹ്‌മാൻ സംഗീതം ഒരു പ്രാവാഹമായി ലോകമാകെ ഒഴുകുകയാണ്....അതോടൊപ്പം അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിവന്നുകൊണ്ടിരിക്കുന്നു..

ഭാരതത്തിന്റെ സംഗീത ചക്രവർത്തിക്ക് ഈ ജന്മദിനവേളയിൽ " അറിവിന്റെ വീഥികളുടെ" ജയ് ഹോ.

indian cinema
Advertisment