Advertisment

പൗരത്വ ബില്‍ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള ഫാസിസ്റ്റ് ശ്രമം; അതിനെ ചെറുക്കുക: ഐ സി എഫ്

New Update

ജിദ്ദ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയെ സാമുദാ യികമായി വിഭജിക്കാനുള്ള ശ്രമമാണ് പൗരത്വ ബില്ലിലൂടെ ഫാസിസ്റ്റ് കക്ഷികള്‍ ലക്ഷ്യ മിടുന്നതെന്ന് ഐ സി എഫ് കുറ്റപ്പെടുത്തി.

Advertisment

publive-image

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നും കുടിയേറിയ മുസ്്‌ലിം കളല്ലാത്ത സമുദായക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് മത ചേരിതിരിവ് സൃഷ്ടിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപങ്ങളുമുണ്ടാക്കി നാടിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്. രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു വ്യത്കിയുടെയും നിയമത്തിന്റെ മുന്നിലെ സമത്വവും നിയമത്തിന്റെ തുല്യ സംരക്ഷണവും മതം, വര്‍ഗം, ജാതി. ലിംഗം, ജന്മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാനാവില്ലെന്ന് സമത്വ മൗലികഅവകാശ ങ്ങളുടെ കീഴില്‍ വരുന്ന ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്നുണ്ട്.

ഗോവധനിരോധനം, കാശ്മീരിന്റെ പ്രത്യക പദവി എടുത്തുകളയല്‍, മുസ്്‌ലിം പൈതൃ കമുള്ള പേരുകള്‍ മാറ്റി ഹിന്ദുത്വ പേരുകള്‍ നല്‍കല്‍ തുടങ്ങി ഭരണകൂടങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന മുസ്്‌ലിം വിരുദ്ധ നപടികളുടെ തുടര്‍ച്ചയാണിത്. രാജ്യത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയിളക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണകൂടങ്ങളെ പിന്തിരിപ്പിക്കാന്‍ പ്രതിപക്ഷ കക്ഷികളും പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി ആവശ്യപെട്ടു.

പൗരത്വബില്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രവാസ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് മതേതര രാജ്യത്ത് മതം നോക്കി പൗരത്വം എന്ന ശീര്‍ഷകത്തില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖരെ പങ്കടുപ്പിച്ചു കൊണ്ട് സൗദിയില്‍ 30 കേന്ദ്രങ്ങളില്‍ ഐ സി എഫ് പൗരസഭ വിളിച്ചുചേര്‍ക്കും. നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ഹബീബ് അല്‍ ബുഖാരി അദ്ധ്യക്ഷം വഹിച്ചു. നിസാര്‍ കാട്ടില്‍, അബൂബക്കര്‍ അന്‍വരി, ബഷീര്‍ ഉള്ളണം, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, അബൂസാലിഹ് മുസ്്‌ലിയാര്‍, അബദുറഷീദ് സഖാഫി സംബന്ധിച്ചു, ബഷീര്‍ എറണാകുളം സ്വാഗതവും എം കെ അഷ്‌റഫലി നന്ദിയും പറഞ്ഞു.

Advertisment