Advertisment

കുവൈറ്റിലെ ക്യാമ്പസുകളില്‍ പുകവലിച്ചാല്‍ ഇനി 50കെഡി പിഴ ; ക്യാമ്പസ് പരിസരം പുകവലിക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാത്ത ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്ന് 1000 കെഡി പിഴ ഈടാക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ക്യാമ്പസുകളില്‍ പുകവലിച്ചാല്‍ ഇനി 50കെഡി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് .ക്യാമ്പസ് പരിസരം പുകവലിക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാത്ത ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ നിന്ന് 1000 കെഡി പിഴ ഈടാക്കുമെന്നും പരിസ്ഥിതി അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഏനസി അറിയിച്ചു.

Advertisment

publive-image

ആശുപത്രികൾ, വിമാനത്താവളം, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ നിയമം കർശനമായി നടപ്പാക്കുന്നുണ്ട്. എന്നാൽ, സർവകലാശാ‍ലകൾ, അപ്ലൈഡ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ പുകവലിക്കുന്നവരുടെ സാന്നിധ്യം ഇപ്പോഴുമുണ്ട്. പുകവലി നിരോധനം പ്രാവർത്തികമാക്കുന്നതിലെ അമാന്തം കണക്കിലെടുത്താണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്ക് അനുസരിച്ച് രാജ്യത്തെ സർവകലാശാല വിദ്യാർഥികളിൽ 70 ശതമാനം പുകവലിക്കാരാണ്. മൊത്തം ജനസംഖ്യയിൽ 24.5 ശതമാനവും വനിതകളിൽ ഒരു ശതമാനവുമാണ് പുക വലിക്കുന്നത്. പുരുഷന്മാരിൽ 2.2% ശീഷ ഉപയോഗിക്കുന്നുണ്ട്. ശീഷ ഉപയോഗിക്കുന്ന വനിതകളുടെ എണ്ണം 0.2 ശതമാനമാണ്.

kuwait kuwait latest
Advertisment