Advertisment

ഉംറ തീര്‍ഥാടനം പുനരാരംഭിക്കല്‍ അന്തിമ തിരുമാനം ആരോഗ്യമന്ത്രാലയത്തിന്‍റെ.

author-image
admin
Updated On
New Update

റിയാദ്- ഉംറ തീര്‍ഥാടനം ഏതൊക്കെ രാജ്യങ്ങള്‍ക്ക്  അനുവദിക്കണമെന്ന കാര്യത്തില്‍ സൗദി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് സൗദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബന്‍തന്‍ അറിയിച്ചു.

Advertisment

publive-image

ഇതു സംബന്ധിച്ച്  വൈകാതെ പ്രഖ്യാപനമുണ്ടാകും. ഉംറ കമ്പനികള്‍ വഴി സൗദിയിലെത്തുന്ന വിദേശ രാജ്യങ്ങളിലെ തീര്‍ഥാടകരെ സേവിക്കാന്‍ 30 സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ മടങ്ങിപ്പോകുന്നത് വരെ അവരെ സേവിക്കാന്‍ രാജ്യം തയ്യാറാണ്. ഓരോ വകുപ്പുകളും വ്യത്യസ്ത മേഖലയിലെ സേവനങ്ങളാണ് നല്‍കുക.

ഹജ് മന്ത്രാലയം പുറത്തിറക്കിയ ഇഅ്തമര്‍നാ ആപിന് അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം തകരാറുകള്‍ സംഭവിച്ചാല്‍ രജിസ്‌ട്രേഷന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും കുറിച്ചുള്ള വിവരങ്ങളും അവര്‍ നടത്തിയ പരിശോധനയുടെ ഫലങ്ങളും ഈ ആപില്‍ ലഭ്യമാക്കും. അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ നാലിന് ആഭ്യന്തര ഉംറ ഭാഗികമായി തുടങ്ങുന്നതോടെ ഉംറക്കാര്‍ക്ക് ഹറമില്‍ പ്രത്യേകസമയം നിശ്ചയിക്കും. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉംറാനുമതി നല്‍കില്ല. ഹറമില്‍ പ്രവേശിക്കുന്ന ഓരോ ഉംറ സംഘത്തെയും നിയന്ത്രിക്കാന്‍ ആരോഗ്യ പ്രവര്‍ത്ത കരുണ്ടാവും, അദ്ദേഹം പറഞ്ഞു. ഹജ് സമയത്ത് എര്‍പെടുത്തിയ നിയന്ത്രണങ്ങളും  ആരോഗ്യപരിപാലനവും അതെ പടിയുള്ള മുന്‍കരുതല്‍ ആയിരിക്കും ഉംറ തുടങ്ങിയാല്‍ സീകരിക്കുക

Advertisment