Advertisment

ന്യൂ സഫ മക്ക പോളിക്ലിനിക്‌ സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

author-image
admin
Updated On
New Update

റിയാദ് : ലോക പ്രമേഹരോഗദിനത്തിൽ റിയാദിൽ നടന്ന സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയും ന്യൂ സഫ മക്ക പോളിക്ളിനിക്കും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ക്യാമ്പ്.

Advertisment

publive-image

റിയാദിൽ നടന്ന സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്കൽ ഉദ്‌ഘാടനം ചെയ്യുന്നു

രാവിലെ ആറുമണി മുതൽ തുടങ്ങിയ പരിശോധന ഉച്ചക്ക് രണ്ടു മണി വരെ തുടർന്നു. മലയാളികളെ കൂടാതെ ബംഗ്ലാദേശ്, പാകിസ്ഥാൻ, സൗദി പൗരന്മാരും ക്യാമ്പിൽ സജീവ മായി പങ്കെടുത്തു. ഡോ. ഷാനവാസ് അക്ബർ, ഡോ. ഷാഹിദ് അലി, ഡോ. നഖീബ്, ഡോ. കമറാൻ സിദ്ദീഖി, ഡോ. ലൈല ഫർഹാന, ഡോ. കമാൽ, ഡോ. അഖീൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

publive-image

കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. അഷ്‌റഫ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, നജ്മുദ്ധീൻ, മഞ്ഞലാംകുഴി എന്നിവർ സന്നിഹിതരായിരുന്നു. ക്ഷേമ സൂസൻ, ഷൈനി ജോസഫ്, നിഷമോൾ, ഷംസിയ ജലീഷ്, അർഷദ് ഇക്ബാൽ, ഗിരീഷ് ചന്ദ്രൻ. ജിഷ വിനോദ് ക്യാംപിലെ അംഗങ്ങളായിരുന്നു.

publive-image

പ്രമേഹരോഗം നിർണ്ണയിക്കാനുള്ള ലാബ് ടെസ്റ്റും ഡോക്ടറുടെ പരിശോധനയും സൗജന്യമായാണ് നൽകിയത്. ഇനിയും ഇത്തരം പരിപാടികൾക്ക് സഹായവുമായി എന്നും മുന്നിൽ ഉണ്ടാവുമെന്നും മുന്നൂറോളം വരുന്ന ആളുകൾ ക്യാമ്പിൽ പങ്കെടു ത്തതായും ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ.എ.വി. ഭരതൻ , ക്ലിനിക്ക് പ്രതിനിധി വി.എം. അഷ്‌റഫ് എന്നിവർ പറഞ്ഞു.

&t=3s

കെ.എം.സി.സി പ്രവർത്തകരായ ഷൗക്കത്ത് കടമ്പോട്, അസീസ് വെങ്കിട്ട, മുനീർ വാഴക്കാട്, സിദ്ധീഖ് കോനാരി, അഷ്‌റഫ് മോയൻ, അഷ്‌റഫ് കൽപകഞ്ചേരി, യൂനുസ് സലിം താഴേക്കാട്, ഷാഫി ചിറ്റത്തുപാറ, ഷെരീഫ് അരീക്കോട് ന്യൂ സഫ മക്ക സ്റ്റാഫംഗങ്ങളായ ഷാഫി മണ്ണാർകാട്, ഷിന്ടോ മോഹൻ, ജംഷി മുണ്ടോടൻ, ശരത്, ഉനൈസ്,അദീബ്, സക്കീർ, ശംസുദ്ധീൻ, റഫീഖ് പന്നിയങ്കര, റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

publive-image

 

Advertisment