Advertisment

പഴം പച്ചക്കറി മാര്‍ക്കറ്റുകള്‍ പൂര്‍ണമായി സ്വദേശിവല്‍ക്കരിക്കുന്നു.

author-image
admin
New Update

റിയാദ്: സൗദിയിലെ എല്ലാ പ്രവിശ്യകളിലുമുള്ള പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ വയുടെ സെന്റര്‍ മാര്‍ക്കറ്റുകള്‍ (ഹലകകള്‍) 100 ശതമാനം സ്വദേശിവല്‍ക്കരിക്കുന്ന തിനുള്ള പഠനങ്ങള്‍ സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടത്തുന്നതായി ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Advertisment

publive-image

ഈ മേഖലകളില്‍ സ്വദേശികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും സെന്റര്‍ മാര്‍ക്കറ്റു കള്‍ നിയമ വിധേയമാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ടാണ് ഇത് നടപ്പാക്കുവാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. നേരത്തെ സൗദിയിലെ ചില ഭാഗങ്ങ ളില്‍ മാത്രം പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവയുടെ സെന്റര്‍ മാര്‍ക്കറ്റുകള്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ചു സ്വദേശിവല്‍ക്കരണത്തിന് സാധ്യമായ മേഖലകള്‍ തൊഴില്‍ മന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി 12 മേഖലകള്‍ സ്വദേശിവത്ക രിക്കുന്നതായി ഈയിടെ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

കാര്‍ – മോട്ടോര്‍ സൈക്കിള്‍ വ്യാപാരം, റെഡിമെയ്ഡ് വസ്ത്രാലയങ്ങള്‍, പാത്രക്കടകള്‍, പുരുഷന്മാരുടെ ഡ്രസ്സുകളും മറ്റു അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓഫീസ് വീട്ടുപകരണങ്ങള്‍, ഇലക്ട്രിക്ക് – ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, വാച്ച് ഷോറൂം, കണ്ണട കട, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കട, മിഠായിക്കട, ബില്‍ഡിംഗ് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കാര്‍പ്പെറ്റ്- വിരി എന്നിവ വില്‍ക്കുന്ന കടകള്‍, വാഹന പാര്‍ട്‌ സുകള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയ മേഖലകളാണ് സൗദി തൊഴില്‍ സാമൂഹിക വികസ ന മന്ത്രാലയം സ്വദേശിവല്‍ക്കരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment