Advertisment

കോവിഡ് ബാധിച്ച് മരണമടഞ്ഞ വൃദ്ധനെ സംസ്ക്കരിച്ചത് 'ഹൃദയമുള്ള' അയൽവാസികൾ...

New Update

publive-image

Advertisment

എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടുചിറയിൽ തോമസ് ദാനിയേലിൻ്റെ (90) സംസ്ക്കാരം സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ടത് പ്രദേശത്തെ സഖാക്കളായ ചില യുവാക്കളുടെ ഇടപെടലുകൾ മൂലം ആണ്.

publive-image

മൃതദേഹം മറവു ചെയ്യുന്നത് സംബന്ധിച്ച ചർച്ചയിൽ അജയൻ മറ്റത്തിൽ തൻ്റെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ ആണ് പുത്തൻപറമ്പിൽ പി.കെ ബിനു, തുണ്ടി ചിറയിൽ സിജി സീലാസ്, മനു സന്തോഷ്, നെയിറ്റാരു പറമ്പിൽ ജയ്മോൻ എന്നിവർ സേവന സന്നദ്ധരായി മുമ്പോട്ടു വന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഇവർ പി.പി.ഇ കിറ്റ് ധരിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിന് നേതൃത്വം നല്കി. സേവന സന്നദ്ധരായി എത്തിയ യുവാക്കളെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.

 

alappuzha news
Advertisment