Advertisment

‘ദ് ഗാംബിനോസി’ന്റെ ക്യാരക്ടർ തീം മ്യൂസിക്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് നവാഗതനായ ഗിരീഷ് മാട്ടട സംവിധാനം ചെയ്യുന്ന ദ് ഗാംബിനോസ്. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, നീരജ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ വിഷ്ണുവിന്റെ ക്യാരക്ടര്‍ തീം മ്യൂസിക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്.

https://www.youtube.com/watch?time_continue=1&v=H21TbnmpxcM

ഒരു അധോലോക കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം  കുടുംബബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Advertisment