Advertisment

രാഷ്ട്രമനസിന്‍റെ വിമലീകരണത്തിനായി ഗാന്ധിയന്മാർ മുൻകൈ എടുക്കണം.

New Update

തൃശ്ശൂര്‍: വിമലീകരിക്കപ്പെട്ട അന്തഃകരണത്തിന്റെ പ്രാധാന്യ ത്തെ ഉപാസിച്ച മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷി കത്തിൽ, രാഷ്ട്രമനസിന്റെ വിമലീകരണത്തിനായി ഗാന്ധിയന്മാർ മുൻകൈ എടുക്കണമെന്ന് പ്രമുഖ ഗാന്ധിയനും മുൻ സ്പീക്ക റുമായ അഡ്വ: തേറമ്പിൽ രാമകൃഷ്ണൻ ആഹ്വാനം ചെയ്തു..

Advertisment

publive-image

കോൺഗ്രസ്സ്പോഷക സംഘടനയായ ഗാന്ധിദർശൻ സമിതിയുടെ സംസ്ഥാന ജനറൽ കൗൺസിൽ തൃശൂർ ഡി.സി.സി.ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യൻ കോളനിവത്ക്കരണം ആയുധബലത്തിൽ ആയിരു ന്നെങ്കിൽ ഭാരതത്തിൽ, വിശ്വാസത്തെ ആയുധമാക്കിയാണ് ഭരണ കർത്താക്കൾ ആധുനിക കോളനിവത്ക്കരണം നടത്തുന്ന തെന്നത് അത്യന്തം ആപത്കരമാണെന്നും ഇവിടെയാണ് മഹാത്മജി ലോകത്തെ പഠിപ്പിച്ച അഹിംസാ സിദ്ധാന്തം വർത്തമാനകാ ലത്തിന്റെ പ്രതീക്ഷയായി മാറുന്നതെ ന്നുംതേറമ്പിൽ അഭിപ്രായ പ്പെട്ടു.മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.

നൂറ്റി അമ്പത്തിയൊന്നാം ജയന്തി ആഘോഷങ്ങൾക്കു, മഹാത്മാ വിന്റെ പാദസ്പർശമേറ്റ പാലക്കാട് ജില്ലയിലെ ശബരി ഒക്ടോ ബർ 2 ന് മഹാസമ്മേളനത്തോടെ തുടക്കം കുറിക്കുമെന്ന് സംസ്ഥാ ന അധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ പറഞ്ഞു.

ബോധ വത്ക്കരണത്തിന്റെ ഭാഗമായി, മഹാത്മജി സന്ദർശിച്ച സ്ഥലങ്ങളിലൂടെ കോഴിക്കോട്, തൃശൂർ,തിരുവനന്തപുരം എന്നീ മൂന്നു മേഖലകളാക്കി വാഹന പ്രചരണ ജാഥ സംഘടിപ്പിക്കു മെന്ന് കബീർ മാസ്റ്റർ പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ പരശുവയ്ക്കൽ രാധാകൃഷ്ണൻ, കമ്പറ നാരായണൻ, കറ്റാനം ഷാജി, പി.എസ്.മുരളീധരൻ, ബദറുദ്ദീൻ ഗുരുവായൂർ, അഡ്വ: രാജീവൻ കെ.കെ. ബാവ  മലപ്പുറം, പ്രവീൺ കോഴിക്കോട്, ഭാസ്കരൻ മാസ്റ്റർ കണ്ണൂർ, സാബു പെരുമ്പാവൂർ, ഹരിദാസ് കെ. ഡി, ഫ്രഡറിക് കൊല്ലം, ഭാസ്കരൻനായർ തിരുവനന്തപുരം, മൊയ്തീൻ' മണക്കാട്, പ്രഭാകരൻ മാസ്റ്റർകാസർകോട്,ബക്കർ സി.പുന്ന, സജീവൻ നടത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment