Advertisment

ജംബോ കമ്മറ്റികള്‍ വിവാദമായതിനിടെ കേരള കോണ്‍ഗ്രസില്‍ 'ജനറല്‍ സെക്രട്ടറി' ദമ്പതിമാരും !

New Update

publive-image

Advertisment

ഇടുക്കി: കേരള കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ വിവാദമായതിനിടെ ഒരു വീട്ടില്‍ നിന്നും രണ്ടു ജനറല്‍ സെക്രട്ടറിമാരെ നിയമിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ പുതിയ നീക്കം.

പുതിയതായി നിയമിച്ചിട്ടുള്ളത് ജനറല്‍ സെക്രട്ടറി ദമ്പതിമാരെയാണെന്നതാണ് പ്രത്യേകത. പിസി തോമസിന്‍റെ വാലില്ലാത്ത കേരളാ കോണ്‍ഗ്രസ് വഴി ജോസഫ് വിഭാഗത്തിലെത്തിയ മുന്‍ പിഎസ്‌സി അംഗം പ്രൊഫ. ഗ്രേസമ്മ മാത്യുവും ഭര്‍ത്താവ് കുര്യാക്കോസുമാണ് പുതിയ ജനറല്‍ സെക്രട്ടറി ദമ്പതിമാര്‍.

ഗ്രേസമ്മയെ നേരത്തെതന്നെ ജനറല്‍ സെക്രട്ടറി വകഭേദങ്ങളില്‍ ഉള്‍പ്പെട്ട 'സീനിയര്‍' ജനറല്‍ സെക്രട്ടറിയായി പിജെ ജോസഫ് നിയമിച്ചിരുന്നു. എന്നാല്‍ ഗ്രേസമ്മ പാര്‍ട്ടി യോഗ ഇടങ്ങളിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഒപ്പമുണ്ടാകാറുള്ള മുതിര്‍ന്ന നേതാവുകൂടിയായ കുര്യാക്കോസിനെകൂടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഒരേ കുടുംബത്തില്‍ നിന്നും ഒരാള്‍ സീനിയര്‍ ജനറല്‍ സെക്രട്ടറിയും രണ്ടാമത്തെയാള്‍ വെറും ജനറല്‍ സെക്രട്ടറിയുമായി.

publive-image

ഇതോടെ ബ്രായ്ക്കറ്റ് രഹിത കേരള കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 86 ആയി വര്‍ധിച്ചു. സീനിയര്‍ ജനറല്‍ സെക്രട്ടറി തെര‍ഞ്ഞെടുക്കപ്പെട്ട പദവിയാണ്.

ജനറല്‍ സെക്രട്ടറിമാരുടെയും സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങളുടെയും മറ്റ് ഭാരവാഹികളുടെയും എണ്ണം കൂടുതലാണെന്ന ആക്ഷേപം കേരള കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

ഭാരവാഹികളുടെ എണ്ണം മാത്രം ഇതിനോടകം 110 പിന്നിട്ടു. കെപിസിസിയെ കടത്തിവിട്ടുന്നതാണ് ഈ ലിസ്റ്റ്. പാര്‍ട്ടിയില്‍ ലയിച്ച ചെറുഘടകങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിന്‍റെ ഭാഗമാണ് പുതിയ ലിസ്റ്റ് എന്നാണ് വിശദീകരണം.

pj joseph
Advertisment