Advertisment

കൊവിഡിനെക്കുറിച്ചുള്ള വസ്തുതകള്‍ ചൈനീസ് സര്‍ക്കാര്‍ മറച്ചുവച്ചു; തന്റെ പിതാവ് മരിച്ചത് അതുകൊണ്ടാണ്; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; ചൈനീസ് ഭരണകൂടത്തിനെതിരെ ആരോപണവുമായി വുഹാനില്‍ നിന്നുള്ള യുവതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വുഹാന്‍: കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വസ്തുതകള്‍ ചൈനീസ് സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ മറച്ചുവച്ചെന്നും അതുകൊണ്ടാണ് രോഗവ്യാപനം രൂക്ഷമായതെന്നും വുഹാനില്‍ നിന്നുള്ള യുവതി. ഴാവോ ലെയ് എന്ന യുവതിയാണ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇവര്‍.

സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ചതിനാല്‍ ജനം മുന്‍കരുതലെടുത്തില്ല. എല്ലാ സാധാരണ പോലെ നടന്നു. ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയില്ല. അതുകൊണ്ട് രോഗം പടരുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തതായും യുവതി പറഞ്ഞു.

ജനുവരിയിലാണ് തന്റെ പിതാവിന് രോഗം ബാധിച്ചത്. ആശുപത്രിയില്‍ അറിയിച്ചെങ്കിലും ആംബുലന്‍സ് വന്നില്ല. അദ്ദേഹത്തെയും കൂട്ടി ആറ് മൈല്‍ നടന്ന് ഒരു വാഹനം പിടിച്ചാണ് ആശുപത്രിയില്‍ പോയത്. പിന്നീട് അദ്ദേഹം മരണപ്പെട്ടു.

ഇതിനെല്ലാം ഉത്തരവാദി ചൈനീസ് ഭരണകൂടമാണ്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയും തന്റെ കുടുംബത്തോട് മാപ്പ് പറയുകയും ചെയ്യണമെന്നും ഴാവൊ ലെയ് പറഞ്ഞു.

Advertisment